ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുവരാണോ ? എങ്കിൽ വീട്ടിൽ തന്നെയുണ്ട് പ്രധിവിധി ..

weight


പീച്ചിങ്ങ നമ്മുടെ നാട്ടിൽ വളരെ സുലഭമായി ലഭിക്കുന്ന ഒരു പച്ചക്കറിയാണ്. എന്നാൽ പലപ്പോഴും അതിന്റെ ആരോഗ്യഗുണത്തെക്കുറിച്ച് നാം അജ്ഞരാണ്‌ എന്നുള്ളതാണ് സത്യം. നിരവധി ആരോഗ്യഗുണങ്ങളുള്ള ഒരു ഭക്ഷ്യവസ്തുവാണ് പീച്ചിങ്ങ. 

പീച്ചിങ്ങ മാത്രമല്ല പീച്ചിങ്ങയുടെ ഇലയും ധാരാളം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. അതുകൊണ്ടു തന്നെ ശരീരത്തിലുണ്ടാകുന്ന അമിത ഉഷ്ണത്തിന് പരിഹാരമാണ് പീച്ചിങ്ങയും പീച്ചിങ്ങയുടെ ഇലയും.

നാരുകളാൽ സമ്പുഷ്ടമാണ് പീച്ചിങ്ങ. ഇത് ശരീരത്തിലെ അമിത കലോറി എരിച്ചു കളയുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ കാര്യം. അതുകൊണ്ടു തന്നെ അമിത ഭാരമുള്ളവർ പീച്ചിങ്ങ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

പ്രമേഹത്തെ നിയന്ത്രിക്കാനുള്ള കഴിവ് പീച്ചിങ്ങയ്ക്കുണ്ട്. ഡയബറ്റിക് ഡയറ്റ് ഫോളോ ചെയ്യുന്നവർക്ക് പീച്ചിങ്ങ നല്ലൊരു മരുന്നാണ് എന്നതാണ് സത്യം.

കൊളസ്‌ട്രോൾ നിന്ത്രിക്കുന്നതിൽ പീച്ചിങ്ങ വഹിക്കുന്ന പങ്ക് അത്ഭുതാവഹമാണ്. എന്തുകൊണ്ടെന്നാൽ പീച്ചിങ്ങയിൽ അടങ്ങിയിട്ടുള്ള സെല്ലുലോസിന്റെ പ്രവർത്തനം കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു.

പീച്ചിങ്ങ ചെറുതായി അരിഞ്ഞ് വെളിച്ചെണ്ണയിൽ മിക്‌സ് ചെയ്ത് തേച്ചാൽ മതി അകാല നരയും മുടി കൊഴിച്ചിലും മാറും എന്നുള്ളതാണ് സത്യം. കൂടാതെ മുടിയുടെ വേരുകളെ ബലമുള്ളതാക്കാനും സഹായിക്കുന്നു ഈ മിശ്രിതം.

ചർമ്മരോഗങ്ങളെ ചെറുക്കുന്നതിൽ പീച്ചിങ്ങയ്ക്ക് അതിപ്രധാനമായ പങ്കുണ്ട്. ത്വക്കിലുണ്ടാകുന്ന പല രോഗങ്ങളും പരിഹരിക്കുന്നതിന് പീച്ചിങ്ങയ്ക്കു കഴിയും എന്നതാണ് സത്യം.

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

ശരീരത്തിലെ രക്തത്തെ ശുദ്ധീകരിക്കാനുള്ള കഴിവും പീച്ചിങ്ങയ്ക്കുണ്ട്. അതുകൊണ്ടു തന്നെ പീച്ചിങ്ങ സ്ഥിരമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിൽ പീച്ചിങ്ങയ്ക്കുള്ള പങ്ക് അത്ഭുതാവഹമാണ്. എന്ത് രോഗത്തിനും പ്രതിവിധിയായി പീച്ചിങ്ങ ഉപയോഗിക്കാം എന്നുള്ളതാണ് സത്യം.

കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിൽ പീച്ചിങ്ങ മുൻപന്തിയിലാണ്. അതുകൊണ്ടു തന്നെ പീച്ചിങ്ങ എന്നും കഴിക്കുന്നത് കരളിനെ പൊന്നു പോലെ സംരക്ഷിക്കാൻ ഇടവരുത്തും.

പീച്ചിങ്ങ കഴിക്കുന്നത് അൾസറിനെ പ്രതിരോധിക്കും. മാത്രമല്ല ഇത് ശരീരത്തെ തണുപ്പിക്കുകയും ശരീരത്തിലെ പ്രവർത്തനങ്ങൾക്ക് ഊർജ്ജം നൽകുകയും ചെയ്യും.

Tags