പ്രത്യുത്പാദന ശേഷി വര്‍ദ്ധിപ്പിക്കാൻ ഈ പഴവർഗം കഴിക്കു

sex health
sex health


ഉണങ്ങിയ അത്തിപ്പഴം ദിവസവും രണ്ട് വീതം കഴിച്ചാൽ അത് എന്തൊക്കെ ആരോഗ്യഗുണങ്ങൾ ആണ് നൽകുന്നത് എന്ന് നോക്കാം. അത്തിപ്പഴം കുട്ടികൾക്ക് കൊടുത്താൽ അത് കുട്ടികളിലുണ്ടാവുന്ന തളർച്ച മാറ്റുന്നു. മാത്രമല്ല രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്ക് നമുക്ക് പരിഹാരം കാണാൻ അത്തി ഉപയോഗിക്കാം. അത്തിപ്പഴം ഉണക്കിയത് ഡ്രൈഫ്രൂട്‌സിന്റെ കൂട്ടത്തിലെ കേമനാണ്. എന്തൊക്കെയാണ് അത്തിപ്പഴം കഴിക്കുന്നതിലൂടെയുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം.

ദഹന പ്രശ്‌നങ്ങൾ ഇല്ലാതാക്കാൻ ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് അത്തി. ദിവസവും മൂന്ന് ഉണങ്ങിയ അത്തിപ്പഴം കഴിച്ചാൽ അത് ദഹനസംബന്ധമായ എല്ലാ പ്രശ്‌നത്തിനും പരിഹാരം കാണാൻ സഹായിക്കുന്നു. മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ അത്തിപ്പഴം കഴിക്കുന്നതിലൂടെ സഹായിക്കുന്നു. ഇത് വയറിന്റെ എല്ലാ തരത്തിലുള്ള അസ്വസ്ഥതകൾക്കും പരിഹാരം കാണാൻ സഹായിക്കുന്നു.

ശരീരഭാരം കുറക്കാൻ സഹായിക്കുന്ന മാർഗ്ഗങ്ങളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് അത്തിപ്പഴം. ഇതിൽ 47 കലോറിയാണ് ഉള്ളത്. തടി കുറക്കണം എന്ന് ആഗ്രഹിക്കുന്നവർക്ക് ദിവസവും രാവിലെ രണ്ട് അത്തിപ്പഴം കഴിക്കുന്നത് തടി കുറക്കാൻ സഹായിക്കുന്നു. മാത്രമല്ല ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും അത്തിപ്പഴം സഹായിക്കുന്നു.

ഇന്നത്തെ കാലത്ത് പലരിലും സമ്മർദ്ദം വളരെ കൂടുതലാണ്. ഇത് പല വിധത്തിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത്തിപ്പഴത്തിൽ ഉള്ള സോഡിയവും പൊട്ടാസ്യവും എല്ലാം മാനസിക സമ്മർദ്ദത്തെ കുറക്കാൻ സഹായിക്കുന്നു. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു.

ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾ കൊണ്ട് കഷ്ടപ്പെടുന്നവരുടെ എണ്ണം ഇന്നത്തെ കാലത്ത് വർദ്ധിച്ച് കൊണ്ടിരിക്കുകയാണ്. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരം കാണാൻ സഹായിക്കുന്നു. ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ എന്നും രാവിലെ ഉണങ്ങിയ അത്തിപ്പഴം കഴിക്കാം. ഇത് എല്ലാ വിധത്തിലും ഹൃദയസംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു.

ക്യാൻസർ പോലുള്ള രോഗങ്ങൾക്ക് ഓരോ ദിവസവും പല വിധത്തിലുള്ള ചികിത്സകൾ മാറി മാറി വരുന്നു. എന്നാൽ ഇനി ക്യാൻസർ കോശങ്ങളെ വേരോടെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ദിവസവും ഉണങ്ങിയ അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്.

എല്ലുകളുടെ ആരോഗ്യവും ബലവും വർദ്ധിപ്പിക്കുന്നതിനും അത്തിപ്പഴം സഹായിക്കുന്നു. മൂന്ന് ശതമാനത്തോളം കാൽസ്യം അടങ്ങിയിട്ടുള്ള ഒന്നാണ് അത്തിപ്പഴം. എല്ലുകളുടേയും പല്ലുകളുടേയും ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ഇത് ആർത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു.

പ്രമേഹത്തിന് പരിഹാരം കാണാൻ സഹായിക്കുന്ന ഒന്നാണ് അത്തിപ്പഴം. ദിവസവും രാവിലെ രണ്ട് അത്തിപ്പഴം ഉണക്കിയത് കഴിച്ചാൽ അത് പ്രമേഹത്തിന് പരിഹാരം കാണാൻ സഹായിക്കുന്നു. ഉയർന്ന അളവിൽ ഷുഗർ കണ്ടന്റ് ഉണ്ടെങ്കിൽ പോലും അത് ഒരിക്കലും പ്രമേഹത്തിന് കാരണമാവില്ല. മാത്രമല്ല പ്രമേഹം കുറക്കുകയാണ് ചെയ്യുക.

വിളർച്ച പല വിധത്തിലുള്ള പ്രശ്‌നങ്ങളുടെ തുടക്കമാണ്. അതിന് പരിഹാരം കാണാൻ ദിവസവും രണ്ട് അത്തിപ്പഴം കഴിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് വർദ്ധിപ്പിക്കുകയും വിളർച്ചയെ പരിഹരിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രശ്‌നത്തിന് പരിഹാരം നൽകുന്നു.

പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിൽ അത്തിപ്പഴം മുന്നിലാണ്. അത്തിപ്പഴം പുരുഷൻമാർ സ്ഥിരമായി രാവിലെ രണ്ടെണ്ണം വീതം കഴിക്കാം. ഇത് വന്ധ്യത പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സഹായിക്കുന്നു. സ്ത്രീകൾക്കും പുരുഷൻമാർക്കും ഒരു പോലെ തന്നെ ഉണങ്ങിയ അത്തിപ്പഴം കഴിക്കാവുന്നതാണ്.

Tags