കുതിർത്ത ഉണക്ക മുന്തിരി കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ...

google news
grapes

ഉണക്കമുന്തിരി പോഷകസമൃദ്ധവും ആരോഗ്യകരവുമായ ഭക്ഷണമാണ്. നാരുകൾ, വിറ്റാമിനുകൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പന്നമായ അവ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ആരോഗ്യമുള്ള അസ്ഥികളെയും രക്തചംക്രമണത്തെയും സഹായിക്കുന്ന ഇരുമ്പ്, കാൽസ്യം, ബോറോൺ എന്നിവയും അവയിൽ അടങ്ങിയിട്ടുണ്ട്.
ഭക്ഷണത്തിൽ ഉണക്കമുന്തിരി ഉൾപ്പെടുത്തുന്നത് നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു.

ഒന്ന്...

രക്തസമ്മർദ്ദവും പഞ്ചസാരയുടെ അളവും കുറയ്ക്കാൻ ഉണക്കമുന്തിരി സഹായിക്കുന്നു. ഇത് ഉയർന്ന പ്രകൃതിദത്ത നാരുകളും പൊട്ടാസ്യവും ഉള്ളതിനാൽ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിൽ പൊട്ടാസ്യം വലിയ പങ്കാണ് വഹിക്കുന്നത്.

രണ്ട്...

ബലഹീനതയും ക്ഷീണവും വിളർച്ചയുടെ ലക്ഷണങ്ങളാണ്. ഉണക്കമുന്തിരിയിൽ ഉയർന്ന അളവിൽ ഇരുമ്പ് അ
ങ്ങിയിരിക്കുന്നു. ഉണക്കമുന്തിരി കഴിക്കുന്നത് ഇരുമ്പിന്റെ കുറവ് പരിഹരിക്കുകയും അതൊടൊപ്പം വിളർച്ചയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു.

മൂന്ന്...

ഉണക്കമുന്തിരിയിൽ ലയിക്കുന്ന നാരുകൾ അടങ്ങിയിരിക്കുന്നു. ഇത് വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു. ഉണക്കമുന്തിരിയിലെ ആൻറി-ഇൻഫ്ലമേറ്ററി ​ഗുണങ്ങൾ വൻകുടൽ കാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു.

നാല്...

പ്രകൃതിദത്തമായ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ മികച്ച ഉറവിടമാണ് ഉണക്കമുന്തിരി. ഈ രണ്ട് പോഷകങ്ങളും വിഷാംശം ഇല്ലാതാക്കുന്നതിനും അസിഡിറ്റി കുറയ്ക്കുന്നതിനും സഹായിക്കുന്നു.

അഞ്ച്...

ഉണക്കമുന്തിരിയിൽ കാറ്റെച്ചിൻസ് എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിരിക്കുന്നു. ശരീരഭാരം വർദ്ധിപ്പിക്കുന്നത് തടയാൻ ഉണക്കമുന്തിരി സഹായകമാണ്. ഉണക്കമുന്തിരിയിൽ വലിയ അളവിൽ ഗ്ലൂക്കോസും ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്.

ആറ്...

ഉണക്കമുന്തിരിയിൽ അടങ്ങിയിരിക്കുന്ന ഒലിനോളിക് ആസിഡ് പല്ലു പൊടിഞ്ഞു പോകുന്നത് തടയുന്നു. അതുപോലെ കാവിറ്റി പ്രശ്നങ്ങളും പരിഹരിക്കുന്നു. പല്ലുകൾ പൊടിഞ്ഞു പോകാൻ കാരണമാകുന്ന ബാക്റ്റീരിയകൾക്കെതിരെയും ഉണക്ക മുന്തിരിയിലെ ആസിഡുകൾ പ്രവർത്തിക്കുന്നു.

ഏഴ്...

തിമിരം, മാക്യുലാർ ഡീജനറേഷൻ മുതലായ നേത്രരോഗങ്ങൾ തടയുന്നു. കാഴ്ചശക്തി മെച്ചപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും ജീവകം എയും ബീറ്റാ കരോട്ടിനും ഉണക്കമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്.

Tags