കറുവാപ്പട്ട തിളപ്പിച്ച വെള്ളം വെറും വയറ്റിൽ കുടിയ്ക്കാം....

cinnamonwater
cinnamonwater

അടുക്കള വിഭവങ്ങളിൽ ഏറ്റവും മണവും രുചിയും നൽകുന്ന ഒന്നാണ് കറുവപ്പട്ട.നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട.  പല വിഭവങ്ങളിലും രുചിയും സ്വാദും കൂട്ടാൻ കറുവപ്പട്ട ഉപയോ​ഗിക്കാറുണ്ട്. ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ കറുവപ്പട്ടയിട്ട വെള്ളം കുടിക്കുന്നത് ശരീരത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. 

പല്ലിൻ്റേയും മോണയുടേയും ആരോഗ്യത്തിന് വളരം നല്ലതാണ്. ഇത് വായിലെ മോശപ്പെട്ട ബാക്ടീരിയകളെ നശിപ്പിക്കുന്നതിന്  കറുവപ്പട്ട വെള്ളം സഹായിക്കുന്നു. മോണരോഗത്തിനെ പ്രതിരോധിക്കുന്നു. വായ് നാറ്റം അകറ്റുന്നു.

കറുവാപ്പട്ട വെള്ളം ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും, ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിക്കും.

 ഹൃദ്രോഗം, സന്ധിവാതം, ചിലതരം കാൻസർ എന്നിവയുൾപ്പെടെ നിരവധി ആരോഗ്യപ്രശ്നങ്ങളുമായി വിട്ടുമാറാത്ത വീക്കം ബന്ധപ്പെട്ടിരിക്കുന്നു. ശരീരത്തിലെ വീക്കത്തെ ചെറുക്കാൻ സഹായിക്കുന്ന ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങൾ കറുവപ്പട്ടയിൽ അടങ്ങിയിട്ടുണ്ട്. 

കറുവാപ്പട്ട കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുമെന്നും ഹൃദ്രോഗ സാധ്യത കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്. കറുവപ്പട്ട വെള്ളം പതിവായി കുടിക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. 

കറുവപ്പട്ടയിട്ട വെള്ളം പതിവായി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയർ വീർത്തിരിക്കുന്ന അവസ്ഥയെ നിയന്ത്രിക്കാനും ഗ്യാസ്, ദഹനക്കേട് എന്നിവയെ തടയാനും സഹായിക്കും. 

കറുവപ്പട്ട വെള്ളം കുടിക്കുന്നത്  ആർത്തവസമയത്തെ വേദനയെ കുറയ്ക്കാനും സഹായിക്കും. 

ചീത്ത കൊളസ്‌ട്രോൾ എന്ന വില്ലൻ പലപ്പോഴും പലരുടേയും ജീവിതം താറുമാറാക്കും. എന്നാൽ ഇതിനെ ഇല്ലാതാക്കാൻ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിയ്ക്കുന്നു. കൊളസ്‌ട്രോളിനെ തോൽപ്പിക്കാൻ മരുന്ന് കഴിയ്ക്കുന്നവർ അൽപം പ്രാധാന്യം കറുവപ്പട്ടയ്ക്കും കൂടി നൽകിയാൽ മതി.

രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന കാര്യത്തിലും കറുവപ്പട്ട കേമനാണ്. പ്രായഭേദമന്യേ എല്ലാ ആരോഗ്യ പ്രശ്‌നങ്ങൾക്കും കറുവപ്പട്ട സഹായിക്കുന്നു. അതിലുപരി ആന്റിഫംഗൽ, ആന്റിബാക്ടീരിയൽ ആന്റി വൈറൽ ആയും കറുവപ്പട്ട പ്രവർത്തിയ്ക്കുന്നു.

അൽഷിമേഴ്‌സ് രോഗികളുടെ എണ്ണം ഇന്നത്തെ കാലത്ത് വർദ്ധിച്ച് കൊണ്ടിരിയ്ക്കുകയാണ്. എന്നാൽ കറുവപ്പട്ട വെള്ളം സ്ഥിരമായി വെറുംവയറ്റിൽ കുടിച്ചാൽ ഇത് അൽഷിമേഴ്‌സിനെ സാധ്യതയെ ഇല്ലാതാക്കുന്നു.

പ്രമേഹം കൊണ്ട് കഷ്ടപ്പെടുന്നവരാണ് പലരെങ്കിലും യാതൊരു മരുന്നും ചികിത്സയും ഇല്ലാതെ തന്നെ പ്രമേഹത്തെ നമുക്ക് തുരത്താൻ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിച്ചാൽ മതി.

ഓർമ്മശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് കറുവപ്പട്ട. കറുവപ്പട്ട വെള്ളം രാവിലെ തന്നെ കഴിയ്ക്കുന്നത് തലച്ചോറിന്റെ പ്രവർത്തനങ്ങളെ നല്ല രീതിയിൽ നടത്താൻ സഹായിക്കുന്നു.

തടി കുറയ്ക്കാൻ ഡയറ്റും വ്യായാമവും കൊണ്ട് കഷ്ടപ്പെടുന്നവർക്ക് പലപ്പോഴും വളരെ വലിയ ആശ്വാസം തന്നെയാണ് കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് വെറും വയറ്റിൽ കഴിയ്ക്കുന്നത് ശരീരത്തിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നു.

ക്യാൻസർ പ്രതിരോധിയ്ക്കുന്ന കാര്യത്തിലും മുന്നിൽ തന്നെയാണ് കറുവപ്പട്ട. ഇത് കരളിലെ ക്യാൻസറിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. കറുവപ്പട്ട വെള്ളത്തിൽ അൽപം തേനും മിക്‌സ് ചെയ്ത് കഴിച്ചാൽ മതി.

Tags