രക്തക്കുറവ് പരിഹരിക്കാൻ ഈ പച്ചക്കറി കഴിച്ചു തുടങ്ങിക്കോളൂ

Blood deficiency

ആരോഗ്യകരമായ ഒരു ജീവിതം നയിക്കാൻ നമ്മെ സഹായിക്കുന്ന നിരവധി ആരോഗ്യ ഗുണങ്ങളും അവശ്യ പോഷകങ്ങളും അടങ്ങിയതാണ് ബീറ്റ്റൂട്ട്. ബീറ്റ്റൂട്ടിൽ ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. ഇരുമ്പ് വർദ്ധിപ്പിക്കുന്നതിനും മെമ്മറി മെച്ചപ്പെടുത്താനും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ബീറ്റ്‌റൂട്ട് രോഗപ്രതിരോധ ശക്തിയും വർദ്ധിപ്പിക്കുന്നുണ്ട്. 

കരളിൻറെ ആരോഗ്യത്തിനും ബീറ്റ്റൂട്ട് കഴിക്കുന്നത് ഗുണം ചെയ്യും. കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയുന്നതിനും ഓക്‌സിഡന്റ് സമ്മർദം കുറയ്ക്കുന്നതിനും ബീറ്റ്റൂട്ട് സഹായിക്കും. അയേണിന്റെ മികച്ച സ്രോതസ്സാണ് ബീറ്റ്റൂട്ട്. അതിനാൽ വിളർച്ച ഉള്ളവർ ബീറ്റ്റൂട്ട് ജ്യൂസ് പതിവായി കുടിക്കുന്നത് ഏറെ നല്ലതാണ്.

ബീറ്റ്റൂട്ട് നൈട്രേറ്റ്സ് എന്ന സംയുക്തങ്ങളാൽ സമ്പുഷ്ടമാണ്. ബീറ്റ്റൂട്ട് പോലുള്ള നൈട്രേറ്റ് അടങ്ങിയ ഭക്ഷണങ്ങളും ഹൃദയാഘാതത്തെ അതിജീവിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. സാധാരണ ടിഷ്യു വളർച്ചയ്ക്ക് ഫോളേറ്റ് അത്യാവശ്യമാണ്. കൂടാതെ നാരുകൾ സുഗമമായ ദഹന പ്രവർത്തനങ്ങൾക്ക് സഹായിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

ബീറ്റ്റൂട്ടിലെ വിറ്റാമിനുകളും ധാതുക്കളും ചർമ്മത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെ ചെറുക്കാൻ സഹായിച്ചേക്കാം, ഇത് ചർമ്മത്തിന്റെ വാർദ്ധക്യത്തിന് കാരണമാകും.

ബീറ്റ്റൂട്ടിൽ കലോറി കുറവും നാരുകൾ കൂടുതലും ഉള്ളതിനാൽ ശരീരഭാരം നിയന്ത്രിക്കാൻ ആഗ്രഹിക്കുന്നവർക്ക് ബീറ്റ്റൂട്ടുകൾ നല്ലൊരു തിരഞ്ഞെടുപ്പാണ്. നാരുകൾ പൂർണ്ണതയുടെ വികാരങ്ങൾ വർദ്ധിപ്പിക്കാനും മൊത്തത്തിലുള്ള കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുന്നു.

ഓർമ്മ ശക്തി വർദ്ധിപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് എന്നും ഭക്ഷണത്തോടൊപ്പം വേവിച്ച് ഉപ്പിട്ട് കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

മലബന്ധം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ബീറ്റ്‌റൂട്ട് ഉപ്പിട്ട് കഴിയ്ക്കാം. ഇത് ശരീരത്തിനുൾഭാഗം ക്ലീൻ ചെയ്യുന്നു. അതിലുപരി ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാനും ഇത് സഹായിക്കുന്നു.

ക്യാൻസർ പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാൻ ബീറ്റ്‌റൂട്ടിന് കഴിയും. സ്തനാർബുദത്തെ ഇല്ലാതാക്കാനാണ് ബീറ്റ്‌റൂട്ട് സഹായിക്കുന്നത്. എന്നും രാവിലെ വെറും വയറ്റിൽ ബീറ്റ്‌റൂട്ട് ഉപ്പിട്ട് കഴിച്ച് നോക്കൂ. പച്ചയ്ക്കും കഴിയ്ക്കാം ജ്യൂസ് ആക്കിയും കഴിയ്ക്കാവുന്നതാണ്.


അമിത ക്ഷീണം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്. ഇത് കായികോർജ്ജം വർദ്ധിപ്പിക്കുന്നു. രക്തത്തിൽ ഓക്‌സിജൻ വർദ്ധിപ്പിക്കുന്നതിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്.

വിളർച്ച പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കുന്നതിനും ഏറ്റവും മികച്ചതാണ് ബീറ്റ്‌റൂട്ട്. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും കൊഴുപ്പ് കുറച്ച് ആരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

പ്രമേഹം പോലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ഏറ്റവും മികച്ച ഒന്നാണ് ബീറ്റ്‌റൂട്ട്. ബീറ്റ്‌റൂട്ട് ഉപ്പിട്ട് കഴിയ്ക്കുന്നത് പ്രമേഹത്തെ പിടിച്ച് കെട്ടിയ പോലെ നിർത്തുന്നു.

എല്ല് തേയ്മാനം പോലുള്ള പ്രശ്‌നങ്ങൾക്ക് മുന്നിലാണ് നമ്മൾ മലയാളികൾ. ബീറ്റ്‌റൂട്ട് ആകട്ടെ സിലിക്ക, ധാതുക്കൾ എന്നിവ കൊണ്ട് സമ്പുഷ്ടവും. ദിവസവും ബീറ്റ്‌റൂട്ട് ജ്യൂസിൽ അൽപം ഉപ്പിട്ട് കുടിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ല് തേയ്മാനത്തിന് പരിഹാരം കാണും.

ഗർഭിണികൾക്ക് ഏറ്റവും ഉത്തമമായിട്ടുള്ളതാണ് ബീറ്റ്‌റൂട്ട്. മാത്രമല്ല ഗർഭസ്ഥശിശുവിനും ഇത് ഗുണം നൽകുന്നു.
ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്ന ഒന്നാണ് ബീറ്റ്‌റൂട്ട്. എന്നും ഭക്ഷണത്തോടൊപ്പം അൽപം ഉപ്പിലിട്ട ബീറ്റ്‌റൂട്ട് കഴിച്ച് നോക്കൂ. ഇത് ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നു.

ഉയർന്ന നൈട്രേറ്റ് ഉള്ളടക്കം കാരണം ബീറ്റ്റൂട്ട് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. നൈട്രേറ്റുകൾ ശരീരത്തിൽ നൈട്രിക് ഓക്സൈഡായി പരിവർത്തനം ചെയ്യപ്പെടുന്നു, ഇത് രക്തക്കുഴലുകൾ വികസിപ്പിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.

Tags