പിതാവിന്റെ ആരോഗ്യവും ജീവിതരീതിയും കുഞ്ഞിനെയും ബാധിക്കുമോ?

health and lifestyle affect the baby
health and lifestyle affect the baby


കുഞ്ഞുങ്ങൾ ജനിക്കുന്നതിന് മുൻപും ശേഷവും മാതാവിന്റെ ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം പിതാവിന്റെ ആരോഗ്യത്തിനും നൽകേണ്ടതുണ്ട്. ഒരു കുഞ്ഞിന്റെ ഗർഭധാരണം മുതൽ തന്നെ പിതാവിന്റെ ജനിതക മാറ്റങ്ങൾ കുഞ്ഞുങ്ങളെയും സ്വാധീനിക്കുന്നു. ജനിതക ഗുണനിലവാരവും ജനിതക രീതിയിലെ മാറ്റങ്ങളും കുഞ്ഞിനെയും ബാധിക്കും. ആരോഗ്യമുള്ള ചെറുപ്പക്കാരനായ ഒരാളുടെ ജീൻ പ്രായമായ അനാരോഗ്യക്കുറവുള്ള ഒരാളേക്കാൾ മികച്ചതായിരിക്കും.

ഡൗൺസിന്‌ഡ്രോം

പിതാവിന് ഡൗൺസിന്‌ഡ്രോം ഉണ്ടെങ്കിൽ കുഞ്ഞിന് വരാനുള്ള സാധ്യത കൂടുതലാണ്. എന്നാൽ ഡൗൺസിൻഡ്രോം ബാധിക്കുന്ന 95% കുഞ്ഞുങ്ങൾക്കും പാരമ്പര്യമായല്ല ലഭിക്കുന്നത് എന്നതും പ്രധാനമാണ്. എന്നാൽ ഒരു പിതാവിന്റെ പ്രായം 40 വയസ്സിന് മുകളിലാണെങ്കിൽ ആ സമയത്ത് ജനിക്കുന്ന കുട്ടിക്ക് ഓട്ടിസം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങൾ ഒരു വ്യക്തിയുടെ ബീജത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ പല പ്രശ്‌നങ്ങൾക്കും ഇത്തരം ശീലങ്ങൾ കാരണമായേക്കാം.

പ്രമേഹം, രക്തസമ്മർദം തുടങ്ങിയവയും കുഞ്ഞിനെ ബാധിക്കാൻ സാധ്യതയുണ്ട്. കൂടാതെ പിതാവിന് കാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ അടുത്ത തലമുറയ്ക്ക് രോഗം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം, കാൻസർ, രക്തസമ്മർദം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങൾ കുഞ്ഞുങ്ങളുടെ മാസം തികയാതെയുള്ള ജനനത്തിനും തുടർന്ന് പല പാർശ്വഫലങ്ങൾ ഉണ്ടാകാനും കാരണമായേക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

തലാസീമിയ

തലാസീമിയ എന്നത് ഒരു ജനിതകരോഗമാണ്. തലാസീമിയ മൈനർ പോലുള്ള ജനിതക രോഗങ്ങൾ 50% കുട്ടികളിലും അവരുടെ പിതാവിലൂടെയാണ് പകരുന്നത് എന്നാണ് കണ്ടെത്തൽ. രക്തത്തിലെ ചുവന്ന രക്താണുക്കൾ അവയുടെ ജീവിതകാലം പൂർത്തിയാകുന്നതിനു മുൻപേ നശിപ്പിക്കപ്പെടുന്ന രോഗാവസ്ഥയാണിത്. രക്താണുക്കൾക്ക് ജനിതകമായി വരുന്ന തകരാറാണ് ഈ രോഗത്തിലേക്കു നയിക്കുന്നത്. മാതാപിതാക്കളിൽ നിന്നാണ് ഈ രോഗം കൂടുതലായും കുട്ടികളിലേക്കെത്തുന്നത്.

ഹൈപ്പർട്രൈക്കോസിസ്

ശരീരത്തിൽ അമിതമായ തോതിൽ രോമം വളരുന്ന അവസ്ഥയാണിത്. ഹൈപ്പർട്രൈക്കോസിസ് പിതാവിൽ നിന്നും ആൺകുട്ടികൾക്ക് പകരാനുള്ള സാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.

വിഷാദരോഗം

ഒരു പിതാവിന് വിഷാദരോഗമുണ്ടെങ്കിൽ അത് കുഞ്ഞിനെയും ബാധിക്കുന്നു. മാനസിക പിരിമുറുക്കമുള്ള അച്ഛന് ജനിക്കുന്ന കുഞ്ഞിന് ഉത്സാഹക്കുറവുള്ള കുട്ടികളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത്തരം കുഞ്ഞുങ്ങൾ കൂടുതൽ സമ്മർദത്തിലേക്ക് നീങ്ങാനും അവരുടെ ആത്മവിശ്വാസം കുറയാനും കാരണമാവുന്നു.

അമിതവണ്ണം

സാധാരണഗതിയിൽ പിതാവിനെക്കാൾ ഏറെ മാതാവിൽ നിന്നാണ് പല കാര്യങ്ങളും കുഞ്ഞിന് ലഭിക്കാറുള്ളത്. ഇത്തരം പാരമ്പര്യ രോഗങ്ങൾ പോലും അമ്മ കഴിഞ്ഞാണ് അച്ഛന് സ്ഥാനം. എന്നാൽ ഒരു അമ്മയെ അപേക്ഷിച്ച് ഒരു പിതാവിന്റെ അമിതവണ്ണത്തിന്റെ സ്വാധീനം കുട്ടിയുടെ ഭാരത്തിൽ കൂടുതലാണെന്നാണ് കണ്ടെത്തൽ.

കുഞ്ഞുങ്ങൾ ഉണ്ടാകുന്നതിലും മുൻപുള്ള പിതാവിന്റെ ആരോഗ്യത്തിന് നൽകുന്ന അതേ പ്രാധാന്യം തന്നെ ജനിച്ചതിന് ശേഷവും ഉണ്ട്. കുഞ്ഞുങ്ങൾ ജനിച്ചതിന് ശേഷം അവരുമായി കൂടുതൽ സമയം ചിലവഴിക്കുകയോ അവരോട് സംസാരിക്കുകയോ കളിക്കുകയോ ചെയ്യുന്നത് കുഞ്ഞുങ്ങളിൽ ആത്മവിശ്വാസവും ആരോഗ്യവും വർധിപ്പിക്കുന്നു. അതിനാൽ കുട്ടിയുടെ ആരോഗ്യത്തിൽ പിതാവിന് തീർച്ചയായും പങ്കുണ്ട്. അവരുടെ സജീവ പങ്കാളിത്തവും ആരോഗ്യകരമായ ജീവിതശൈലിയും അവരുടെ കുട്ടികളുടെ മെച്ചപ്പെട്ട ആരോഗ്യത്തിനും വികാസത്തിനും അഭികാമ്യമാണ്.

Tags