നിങ്ങളെ മുടികൊഴിച്ചിൽ അലട്ടുന്നുണ്ടോ? എന്നാൽ പയറുവര്‍ഗങ്ങള്‍ കഴിക്കൂ പെട്ടെന്ന് തന്നെ മാറ്റങ്ങൾ കാണാം
Jul 31, 2024, 13:35 IST
മുടികൊഴിച്ചിൽ മിക്ക ആളുകളെയും അലട്ടുന്ന പ്രശ്നമാണ്. മുടി കൊഴിയുന്നത് ആത്മവിശ്വാസം നഷ്‌ടപ്പെടുത്താനും വൈകാരിക സമ്മർദ്ദത്തിനും കാരണമാകും. സമ്മർദ്ദം, പോഷകാഹാരക്കുറവ്, അമിതമായ വിയർപ്പ്, മരുന്നുകളുടെ ഉപയോഗം, ഹോർമോണുകളിലെ മാറ്റങ്ങൾ എന്നിവയെല്ലാം മുടികൊഴിച്ചിലിന് പിന്നിലെ ചില കാരണങ്ങളാണ്. മുടികൊഴിച്ചിൽ ഒരു പരിധി വരെ കുറയ്ക്കുന്നതിന് പയറുവര്‍ഗങ്ങള്‍ സഹായിക്കും .
പയറുവര്‍ഗങ്ങള്‍ മുടിയുടെ ആരോഗ്യത്തിന് മികച്ചൊരു മറ്റൊരു ഭക്ഷണമാണ്. പയറു വര്‍ഗങ്ങളില്‍ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇരുമ്പ്, സിങ്ക്, ബയോട്ടിന്‍ തുടങ്ങിയ ഘടകങ്ങളും പയറുവര്‍ഗങ്ങളില്‍ അടങ്ങിയിരിക്കുന്നു.