മുടി തഴച്ച് വളരാൻ ഈ ഒരു കാര്യം ചെയ്യൂ

hair
hair

വീട്ടിൽ തന്നെ സുലഭമായി ലഭിക്കുന്ന ഒന്നാണ് തേങ്ങ.കറികളിലുപയോഗിക്കുന്നതു കൂടാതെ നമ്മുടെ മുടി വളർച്ചയ്ക്കും ഉത്തമമായി ഉപയോഗിക്കാവുന്നതാണ് തേങ്ങാപ്പാൽ  .നിങ്ങളുടെ മുടിക്ക് ഗുണം ചെയ്യുന്ന ഏറ്റവും മികച്ച ചേരുവകളിൽ ഒന്നാണ് തേങ്ങാപ്പാൽ. ഇത് പൂർണ്ണമായും പ്രകൃതിദത്തമാണ്. ഒപ്പം ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്ന നിയാസിൻ, ഫോളേറ്റ് തുടങ്ങിയ വിറ്റാമിനുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ, മുടിയുടെ കേടുപാടുകൾ പരിഹരിക്കുവാൻ സഹായിക്കുന്ന വിറ്റാമിൻ ഇ, കൊഴുപ്പ് എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്

cocunut milk
ഒരു പാത്രത്തിൽ കുറച്ച് തേങ്ങാപ്പാൽ എടുത്ത് ചെറുതായി ചൂടാക്കുക. ഏകദേശം 15 മിനിറ്റ് നേരം ഈ തേങ്ങാ പാൽ നിങ്ങളുടെ ശിരോചർമ്മത്തിൽ മസാജ് ചെയ്യുക. നിങ്ങളുടെ ശിരോചർമ്മം തേങ്ങാ പാൽ കൊണ്ട് മൂടി കഴിഞ്ഞാൽ, ഇവ നിങ്ങളുടെ മുടിയിലൂടെ, വേരുകൾ മുതൽ മുടിയുടെ അറ്റം വരെ പ്രവർത്തിക്കുന്നു. ഇത് 45 മിനിറ്റ് അധിക നേരം വയ്ക്കുക. ഒരു ഷവർ തൊപ്പി ഉപയോഗിച്ച് മുടി മൂടുക. അതിനു ശേഷം, നിങ്ങൾ പതിവായി പുരട്ടുന്ന ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ച്ചയിൽ ഒരു തവണ ഇത് ചെയ്യാം.


ഒരു പാത്രത്തിൽ 5 ടേബിൾസ്പൂൺ തേങ്ങാ പാൽ, 1 ടേബിൾസ്പൂൺ കട്ടത്തൈര്, കാൽ ടീസ്പൂൺ കർപ്പൂരം ചതച്ചത് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചാൽ കുഴമ്പ് പരുവത്തിൽ ഉള്ള ഒരു മിശ്രിതം ലഭിക്കും. ഈ മിശ്രിതം നിങ്ങളുടെ ശിരോചർമ്മത്തിൽ, മുടിവേരുകൾ മുതൽ മുടിയുടെ അറ്റം വരെ നന്നായി തേച്ച് പിടിപ്പിക്കുക.

coconut

നിങ്ങളുടെ ശിരോചർമ്മവും മുടിയും ഈ മിശ്രിതത്തിൽ പൂർണ്ണമായും മൂടി കഴിഞ്ഞാൽ, ഷവർ തൊപ്പി ഉപയോഗിച്ച് മുടി മൂടിവച്ച് ഒന്നോ രണ്ടോ മണിക്കൂർ നേരം ഇരിക്കുക. ശേഷം, നിങ്ങൾ സ്ഥിരം ഉപയോഗിക്കുന്ന ഷാംപൂ വച്ച് മുടി നന്നായി കഴുകുക. ആഴ്ച്ചയിൽ ഒരു തവണ ഈ വിദ്യ പ്രയോഗിച്ചാൽ മികച്ച ഫലങ്ങൾ ലഭിക്കും.

Tags