ആരോഗ്യമുള്ള മുടിക്കായി കഴിക്കാം ഈ ഭക്ഷണങ്ങൾ

google news
haircare

നാം കഴിക്കുന്ന ഭക്ഷണം നമ്മുടെ മുടിയുടെ ആരോഗ്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്ന വസ്തുത പോലും നമ്മള്‍ പലപ്പോഴും മറന്നുപോകാറുണ്ട്.മുടിയുടെ സംരക്ഷണത്തിന് മികച്ച എണ്ണകളും ലേപനങ്ങളും ഷാംപൂവുമെല്ലാം ഉപയോഗിക്കുന്നവരാണ് നമ്മള്‍. എന്നാല്‍, ഇതുകൊണ്ടുമാത്രം മുടിയുടെ ആരോഗ്യം കാത്ത് സൂക്ഷിക്കാന്‍ കഴിയില്ലെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നാം കഴിക്കുന്ന ഭക്ഷണവും ഏറെ പ്രധാനപ്പെട്ടതാണെന്ന് അവര്‍ വ്യക്തമാക്കുന്നു. 

.നമ്മുടെ അടുക്കളകളില്‍ എല്ലായ്പോഴും കാണുന്നൊരു ചേരുവയാണ് ഇഞ്ചി. ഇഞ്ചിക്കും മുടിയുടെ ആരോഗ്യത്തെ നല്ലരീതിയില്‍ സ്വാധീനിക്കാന്‍ സാധിക്കും. ജിഞ്ചറോള്‍, വീറ്റ ബൈസബോളിന്‍, സിങറോണ്‍ എന്നിങ്ങനെ ഇഞ്ചിയിലടങ്ങിയിരിക്കുന്ന പല ഘടകങ്ങളും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. 

. മുടിയുടെ ആരോഗ്യത്തിന് ഉലുവ നല്ലതാണെന്ന് നിങ്ങളില്‍ പലരും കേട്ടിരിക്കും. ഉലുവ അരച്ച് മുടിയില്‍ തേക്കുന്നവരും ഏറെയാണ്. ഉലുവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും മുടിക്ക് വളരെ നല്ലത് തന്നെ. ഉലുവയില്‍ അടങ്ങിയിരിക്കുന്ന അയേണ്‍, പ്രോട്ടീന്‍ എന്നിവയാണ് ഇതിന് സഹായകമാകുന്നത്. ഇതിന് പുറമെ ഉലുവയിലുള്ള ഫ്ളേവനോയിഡ്സ്, സാപോനിന്‍സ് എന്നീ ഘടകങ്ങളുടെ മുടിയുടെ ആരോഗ്യത്തെ   നല്ലരീതിയില്‍ സ്വാധീനിക്കുന്നു.

.ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഭക്ഷണമാണ് സീഡ്സ്. ഇതില്‍ തന്നെ ഫ്ളാക്സ് സീഡ്സ് ആണെങ്കില്‍ അത് മുടിക്ക് ഏറെ നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ഫാറ്റി ആസിഡുകള്‍, ആന്‍റി ഓക്സിഡന്‍റുകള്‍, എന്നിവയാണ് ഇതിന് സഹായകമാകുന്നത്. 

.കറിവേപ്പിലയും മുടിക്ക് നല്ലതാണെന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെയാണ് മുടിയില്‍ തേക്കാനുള്ള എണ്ണം കറിവേപ്പിലയിട്ട് ചിലര്‍ കാച്ചുന്നതും. കറിവേപ്പില ഭക്ഷണത്തിലുള്‍പ്പെടുത്തി, അത് കഴിക്കുന്നതും മുടിക്ക് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍, ഫംഗസിനെതിരെ പോരാടുന്ന ആന്‍റി-ഫംഗല്‍ ഘടകങ്ങള്‍, ബാക്ടീരിയക്ക് എതിരെ പോരാടുന്ന ആന്‍റി- ബാക്ടീരിയല്‍ ഘടകങ്ങള്‍, അമിനോ ആസിഡുകള്‍ എന്നിവയാണ് മുടിക്ക് ഗുണകരമാകുന്നത്. താരന്‍ അകറ്റാനും സ്കാല്‍പ് ആരോഗ്യമുള്ളതാക്കാനുമാണ് ഇത് ഏറെയും സഹായകരമാകുന്നത്. 

.മുടിയുടെ ആരോഗ്യകാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ തീര്‍ച്ചയായും കേട്ടിരിക്കാന്‍ സാധ്യതയുള്ള പേരാണ് കറ്റാര്‍വാഴയുടേത്. ഇത് തലയില്‍ തേക്കുക മാത്രമല്ല, കഴിക്കുകയും ചെയ്യാം. കറ്റാര്‍വാഴ ജ്യൂസായും സലാഡില്‍ ചേര്‍ത്തുമെല്ലാം കഴിക്കാം. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിന്‍-എ, സി, ഇ, ബി12, ഫോളിക് ആസിഡ് എന്നിവയാണ് ഇതിന് സഹായകരമാകുന്നത്. 

Tags