നിങ്ങളുടെ മുടി വേഗത്തിൽ വളരാൻ നാച്ചുറൽ ഹെയർപായ്ക്ക് ഉപയോഗിച്ചു നോക്കൂ
തലമുടി കൊഴിച്ചിലാണ് പലരുടെയും പ്രധാന പ്രശ്നം. വിറ്റാമിനുകളും മറ്റും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് തലമുടി വളരാന്‍ ഗുണം ചെയ്യും. മുടിക്ക് ആവശ്യമായ പരിചരണം നൽകിയാൽ മാത്രമേ മുടിയുടെ സൗന്ദര്യം നിലനിർത്താൻ കഴിയു.അതിനായി നിരവധി നാച്ചുറൽ ഹെയർപായ്ക്കുകൾ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്.
ഇതിനായി ബീറ്റ്റൂട്ട്,തൈര് , നീലയമരി എന്നിവ ചേർത്ത് ഹെയർ പായ്ക്ക് ഉണ്ടാക്കാം. ബീറ്റ്റൂട്ട് ഹെയർ പാക്ക് മുടിക്ക് നല്ലതാണ്. മുടികൊഴിച്ചിൽ മുടിയിലെ നര എന്നിവക്കെല്ലാം പരിഹാരം കൂടിയാണ് ബീറ്റ്റൂട്ട്. താരൻ അകറ്റാൻ ബീറ്റ്റൂട്ട് സഹായിക്കും. മുടിയ്ക്ക് നല്ല കടുംനിറ കിട്ടാനുള്ള എളുപ്പ വഴി ബീറ്റ്റൂട്ട് തന്നെയാണ്.അതുപോലെ തൈര് മുടിയുടെ ചർമ്മത്തിൻ്റെ സൗന്ദര്യ സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്നു .കൂടാതെ മുടിയുടെ നര മാറ്റാൻ ഉപയോഗിക്കുന്നതിൽ പ്രധാനിയാണ് നീലയമരി.
പായ്ക്ക് തയാറാക്കാനായി ഒരു ബീറ്റ്റൂട്ട് നന്നായി മിക്സിയിലിട്ട് നന്നായി അരച്ച് എടുക്കുക. ഇതിലേക്ക് ആവശ്യത്തിന് തൈരും നീലയമരിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഈ പായ്ക്ക് തലയിൽ തേച്ച് പിടിപ്പിക്കാം. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാവുന്നതാണ്.