മുടി കൊഴിച്ചിലിൽ തടയാൻ സവാള കൊണ്ടുള്ള പൊടിക്കൈകൾ ഇതാ...
സ്ത്രീകൾക്കായാലും പുരുഷന്മാർക്കായാലും മുടികൊഴിച്ചിൽ എന്നത് സങ്കടകരമാണ്.മുടി സംരക്ഷിക്കലിനായി വലിയ തുക പലരും ചിലവഴിക്കുകയും ചെയ്യുന്നു. എന്നാല്‍ അധികം ചിലവില്ലാത്ത ചില മാർഗ്ഗങ്ങളാണ് ഇവിടെ പറയുന്നത്.പലവഴികളും പരീക്ഷിച്ചു തളർന്നവർ സവാള കൊണ്ടുള്ള ഈ പൊടിക്കൈകൾ ഒന്ന് പരീക്ഷിച്ചു നോക്കൂ…
സവാള നീരിൽ ആന്റി ബാക്ടീരിയൽ ഗുണങ്ങളുണ്ട്. ഇത് തലയോട്ടിയിലെ അണുബാധയെ ചെറുക്കാൻ സഹായിക്കും.സവാളയുടെ നീരെടുത്ത് മുടിയിൽ തേച്ചുപിടിപ്പിക്കാം. അൽപ്പസമയത്തിന് ശേഷം കഴുകിക്കളയാം.
വർദ്ധിച്ച് വരുന്ന പരിസര മലിനീകരണം മുടി കൊഴിച്ചിലിന് കാരണമാണ്. തലമുടി അഴുക്കില്ലാതെ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. സവാള ചേർത്ത് വെളിച്ചെണ്ണ കാച്ചുന്നത് മുടികൊഴിച്ചിൽ അകറ്റും.
സവാളയിൽ അമിനോ ആസിഡുകൾ ധാരാളം അടങ്ങിയതിനാൽ വരണ്ട മുടി, മുടി പൊട്ടിപ്പോകൽ എന്നീ പ്രശ്‌നങ്ങളിൽ നിന്ന് സംരക്ഷണം നൽകും. ഇതോടൊപ്പം താരൻ, തലയോട്ടി ചൊറിഞ്ഞു പൊട്ടുന്ന പ്രശ്‌നം എന്നിവയിൽ നിന്നും സംരക്ഷണം നൽകുന്നു.