ഈ ശീലങ്ങൾ നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം നശിപ്പിക്കുമെന്നറിയാമോ..?

google news
kidney

മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. നമ്മുടെ ശരിയല്ലാത്ത പല ശീലങ്ങളും നമ്മളെ രോഗികളാക്കിയേക്കാം..

* പെയിൻ കില്ലറുകളുടെ അമിതമായ ഉപയോഗം

ഇത് വൃക്കകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. ഇത്തരം വേദനസംഹാരികളുടെ പതിവ് ഉപയോഗം വിട്ടുമാറാത്ത ചില വൃക്കരോഗങ്ങൾക്ക് കാരണമാകും.

salt

* ഉപ്പിന്റെ അമിതമായ ഉപയോഗം

ഭക്ഷണത്തിലെ അമിതമായ ഉപ്പിന്റെ ഉപയോഗം രക്തസമ്മർദ്ദം ഉയർത്തുകയും അതുവഴി വൃക്കകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നു.

* ഹൈ പ്രോട്ടീൻ ഡയറ്റ്

ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങൾ ധാരാളമായി കഴിക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിന് നല്ലതല്ല. എന്നാൽ ശരീരത്തിൻറെ ആവശ്യകത അനുസരിച്ച് കൃത്യമായ അളവിൽ പ്രോട്ടീൻ കഴിക്കുന്നതും ആവശ്യമുള്ള അളവിൽ വെള്ളം കുടിക്കുകയും ചെയ്‌താൽ ഹൈ പ്രോട്ടീൻ ഡയറ്റ് കൊണ്ടുള്ള ദോഷഫലങ്ങൾ ഒഴിവാക്കാവുന്നതാണ്.

water

* വെള്ളം കുടിക്കാതിരിക്കുക

ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാൻ വൃക്കകൾക്ക് വെള്ളം ആവശ്യമാണ്. മതിയായ അളവിൽ വെള്ളം കുടിക്കാതിരിക്കുമ്പോൾ വൃക്കകളുടെ പ്രവർത്തനം ശരിയായി നടക്കാതെ വരുന്നു.

* പുകവലി 

പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു. അതിനാല്‍ പുകവലി പൂര്‍ണമായും ഉപേക്ഷിക്കുക. 

* മദ്യപാനം

മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും. 
 

Tags