രക്തസമ്മര്‍ദ്ദം കുറയ്ക്കാൻ കഴിക്കാം പേരയ്ക്ക

‘പേരയ്ക്ക’ കഴിക്കൂ; പലതുണ്ട് ​ഗുണങ്ങൾ
ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്‍കുന്ന ഒന്നാണ് പേരയ്ക്ക. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്ന ഒന്നാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു.

വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു.

കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കയ്ക്കു കഴിയും. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

പ്രമേഹത്തിനെ നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു. പേരയ്ക്കയില്‍ അടങ്ങിയിരിക്കുന്ന ഗ്ലൈസാമികാണ് പ്രമേഹത്തെ തടയുന്നത്. രക്തസമ്മര്‍ദ്ദം കുറയ്ക്കാനും നിയന്ത്രിക്കാനും പേരയ്ക്ക കഴിയ്ക്കുന്നതിലൂടെ കഴിയുന്നു.

Tags