ഗ്രീൻ ടീ കുടിച്ചാൽ ഗുണങ്ങളേറെ…!
ഒരു ആരോഗ്യ പാനീയമാണ് ഗ്രീൻ ടീ.അവശ്യ പോഷകങ്ങൾ, ആന്റിഓക്‌സിഡന്റുകൾ, ഫ്‌ളേവനോയിഡുകൾ, ഫൈറ്റോ ന്യൂട്രിയന്റുകൾ തുടങ്ങിയവ ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ളതിനാൽ ആരോഗ്യപരവും സൗന്ദര്യപരവുമായി ധാരാളം ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു. ഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നത് മുതൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ വരെ ഇത് സഹായിക്കുന്നു. ഗ്രീൻ ടീ പതിവായി കുടിക്കുന്നത് രോഗ പ്രതിരോധ ശക്തി വർധിപ്പിക്കുന്നു.
ഗ്രീൻ ടീയിലെ തിയാനിനും മറ്റ് അവശ്യ അമിനോ ആസിഡുകളും പ്രകൃതിദത്തമായ ആൻറി ഡിപ്രസന്റായി പ്രവർത്തിക്കുകയും സമ്മർദ്ദം, ഉത്കണ്ഠ എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ഗ്രീൻ ടീയിലെ പോളിഫെനോൾ തലച്ചോറിലേക്ക് ഗ്ലൂക്കോസിന്റെ സ്ഥിരമായ വിതരണം നൽകാനും സമ്മർദ്ദവും വിഷാദവും കുറയ്ക്കാനും സഹായിക്കുന്നു.
. ഗ്രീൻ ടീയിലെ കഫീൻ വിശപ്പ് കുറക്കുകയും തെർമോജെനിസിസ് എന്ന പ്രക്രിയയിലൂടെ കലോറി എരിയുന്നത് വേഗത്തിലാക്കുകയും ചെയ്യുന്നു. ഗ്രീൻ ടീയിൽ കഫീൻ കുറവായതിനാൽ ഉറക്കത്തെ തടസപ്പെടുത്തുകയില്ല.
. ഗ്രീൻ ടീ ചർമത്തിലെ അധികമുള്ള എണ്ണമയം കുറയ്ക്കുന്നു.ശരീരത്തിലെ ആൻഡ്രോജനുകളുടെ പ്രവർത്തനം കുറയ്ക്കുന്നതിലൂടെയാണ് ഇത് സാധിക്കുന്നത്. ചർമത്തിന്റെ ആരോഗ്യത്തിനും പ്രായമാകുന്നതിന്റെ വേഗം കുറയ്ക്കുന്നതിനും ഗ്രീൻ ടീ സഹായിക്കും. ചർമത്തിലെ ജലാംശം നിലനിർത്താനും ഗ്രീൻ ടീ ഉത്തമമാണ്.
. ഗ്രീൻ ടീയിലെ എപിഗല്ലോകാറ്റച്ചിൻ ഗാലേറ്റ് പ്രകൃതിദത്ത അലർജി വിരുദ്ധ ഘടകമാണ്.ഇത് ഹിസ്റ്റമിൻ, ഇമ്യൂണോഗ്ലോബുലിൻ എന്നിവ ഉൽപ്പാദിപ്പിക്കുന്നതിന് കാരണമാകുന്ന പ്രധാന സെൽ റിസപ്റ്ററുകളെ തടയുന്നു.