മുഖത്തെ കറുത്ത പാടുകളകറ്റാൻ നെല്ലിക്ക ഇങ്ങനെ ഉപയോഗിക്കൂ

google news
face

സൗന്ദര്യ സംരക്ഷണത്തിനായി വീട്ടിൽത്തന്നെ ചില പ്രകൃതിദത്ത വഴികൾ നാം പരീക്ഷിക്കാറുണ്ട് . അത്തരത്തിൽ പ്രകൃതിദത്തമായ ഒരു  മാ‍​ർ​ഗമാണ് നെല്ലിക്കയുടെ ഉപയോഗം. ഇതിൽ അടങ്ങിയിരിക്കുന്ന പല ഗുണങ്ങളും ആരോഗ്യത്തിനും നല്ലതാണ്.

nellikka

മുഖത്തെ കറുത്ത പാടുകളകറ്റാനും നെല്ലിക്കയും തേനും ചേർത്തുള്ള മിശ്രിതം ഉപയോഗിക്കുന്നത് നല്ലതാണ്. സൗന്ദര്യം വർധിപ്പിക്കാനും ഇത് സഹായിക്കുന്നു. തേനും തൈരും അതിനൊപ്പം നെല്ലിക്ക നീരും ചേർക്കുന്നത് മുഖത്തിന്റെ സ്വാഭാവിക നിറം നിലനിർത്താൻ സഹായിക്കുന്നു.ചർമത്തിലെ കരിവാളിപ്പ് അകറ്റാനും ഈ പായ്ക്ക് ഉപയോഗിക്കുന്നതിലൂടെ കഴിയും.നെല്ലിക്കയും തേനും ഒപ്പം ചേർത്ത് മുഖത്ത് പുരട്ടുന്നത് ചർമത്തിന് ഏറെ ഗുണം ചെയ്യും.

nellikka
നെല്ലിക്ക കുരു കളഞ്ഞത് അരച്ചെടുക്കുക. ഇതില്‍ കറ്റാര്‍ വാഴ ജെല്‍ ചേര്‍ക്കാം. ഇത് നല്ലതുപോലെ ചേര്‍ത്തിളക്കി മുഖത്ത് പുരട്ടാം. ഉണങ്ങുമ്പോള്‍ കഴുകാം. ഈ പേസ്റ്റ് കൂട്ടിച്ചേര്‍ക്കാനായി തൈരോ പാലോ ഉപയോഗിയ്ക്കാം. തൈരും പാലുമെല്ലാം മുഖത്തിന് ഏറെ ഗുണകരമാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന, ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്ന ഉല്‍പന്നങ്ങളാണിവ. ഇവയിലെ ലാക്ടിക് ആസിഡാണ് ഈ ഗുണം നല്‍കുന്നത്. മുഖത്തെ കറുത്ത പാടുകള്‍ മാറാനും ചര്‍മത്തിന് തിളക്കത്തിനും ഇത് ഏറെ സഹായിക്കും. ചര്‍മത്തിലെ നിറവും തിളക്കവുമെല്ലാം വര്‍ദ്ധിയ്ക്കാന്‍ സഹായിക്കുന്ന ഇത് ചര്‍മത്തിലെ കരുവാളിപ്പ് മാറാനും മികച്ചതാണ്.

Tags