സുഖ നിദ്ര കിട്ടണോ? ഈ ഭക്ഷണങ്ങളോട് പറയൂ കടക്ക് പുറത്ത്

sleep
sleep

ഉറങ്ങും മുൻപ് ഈ ഭക്ഷണങ്ങളെ പടിക്ക് പുറത്ത് നിർത്തിയാൽ നന്നായി ഉറങ്ങാം..

1. എരിവുള്ള ഭക്ഷണങ്ങൾ

നെഞ്ചെരിച്ചിലും ദഹനക്കേടും വിളിച്ച് വരുത്തുന്നവയാണ് എരിവുള്ള ഭക്ഷണങ്ങൾ. എരിവുള്ള ആഹാരം കഴിച്ച് കിടന്നാൽ ആമാശയത്തിലെ ആസിഡ് അന്നനാളത്തിലേക്ക് തിരികെ ഒഴുകുകയും അസ്വസ്ഥത ഉണ്ടാക്കും. ഉറക്കം തടസപ്പെടുകയും ചെയ്യും.

2. വറുത്ത ആഹാരങ്ങൾ
‌കറുമുറ ആഹാരങ്ങളും ഉറക്കത്തിന് തടസം സൃഷ്ടിക്കും. വയറുവേദനയ്‌ക്കും ​ദഹനക്കേടിനും കാരണമാകുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

3. മധുര പലഹാരങ്ങൾ

ഉറങ്ങും മുൻപ് മധുര പലഹാരങ്ങൾ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഏറ്റക്കുറച്ചിലുകൾക്ക് കാരണമാകും. ഇക്കാരണത്താൽ ഉറക്കത്തിൽ ബുദ്ധിമുട്ടുണ്ടാകും.

4. മാംസാഹാരങ്ങൾ

മാംസാഹാരങ്ങളിൽ ഉയർന്ന അളവിൽ കലോറി അടങ്ങിയിട്ടുണ്ട്. ഉറങ്ങുന്നതിന് മുൻപ് കഴിച്ചാൽ ദഹനക്കേടിനും നെഞ്ചിരിച്ചിലിനും കാരണമാകും. ഇത്തരം ഭക്ഷണങ്ങൾ ​ദഹിക്കാനുമേറെ സമയമെടുക്കും.

5. സിട്രസ് പഴങ്ങൾ

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങൾ രാത്രിയിൽ ഒഴിവാക്കണം. ആമായശയത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകും. ആസിഡ് റിഫ്ലക്സിനും കാരണമാകുന്നു. ഉറക്കത്തിന്റെ ​ഗുണനിലവാരം കുറയുന്നതിനും ഇത് കാരണമാകും.

ഉറങ്ങാൻ കിടക്കും മുൻപ് വയറു നിറയെ ഭക്ഷണം കഴിക്കാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്. വയർ‌ നിറയുന്നതും അസ്വസ്ഥത സൃഷ്ടിക്കും. ചെറിയ അളവിൽ കഴിക്കണം. ഉറങ്ങുന്നതിന് മൂന്ന് മണിക്കൂറുകൾക്ക് മുൻപെങ്കിലും കഴിക്കാൻ ശ്രദ്ധിക്കണം.

Tags