ദിവസവും ഇത് മൂന്നോ നാലോ കഴിക്കൂ, ആരോഗ്യ ഗുണങ്ങളേറെ

garlic
garlic

വെളുത്തുള്ളി ഇല്ലാത്ത വീടുകൾ ഉണ്ടാകില്ല. ദിവസവും ഒരു അല്ലി വെളുത്തുള്ളി കഴിച്ചാൽ ജലദോഷത്തിന് മാത്രമല്ല മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾക്കുള്ള ഏറ്റവും നല്ല മരുന്നാണ് . 

ചുമയും ജലദോഷവും അകറ്റുന്നു

ചുമ, ജലദോഷം എന്നിവയെ അകറ്റാൻ പോന്ന ഗുണങ്ങൾ വെളുത്തുള്ളിയിലുണ്ട്. വെളുത്തുള്ളി ചതച്ചെടുത്ത് രണ്ട് അല്ലി വീതം വെറും വയറ്റിൽ കഴിക്കുന്നത് ശരീരത്തിന് പരമാവധി ഗുണം ചെയ്യുന്നതായി മാറും. ചെറിയ കുട്ടികളുടെ കഴുത്തിൻ്റെ ഭാഗത്ത് വെളുത്തുള്ളി അല്ലികൾ വയ്ക്കുന്നത് തൊണ്ടയിലെ അസ്വസ്ഥത ഒഴിവാക്കാൻ സഹായം ചെയ്യും.

ഹൃദയാരോഗ്യത്തിന് നല്ലത്

വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന അല്ലിസിൻ എന്ന സംയുക്തം LDL (ചീത്ത കൊളസ്ട്രോൾ) ഓക്സിഡൈസിംഗ് തടയുന്നു. ഇത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. വെളുത്തുള്ളി പതിവായി കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നത് കുറയ്ക്കുകയും ത്രോംബോബോളിസം തടയാൻ സഹായിക്കുകയും ചെയ്യുന്നു. രക്തസമ്മർദ്ദത്തിൻ്റെ പ്രശ്നം നേരിടുന്നവർ ആണെങ്കിൽ വെളുത്തുള്ളി പതിവായി കഴിക്കുന്നത് ഗുണം ചെയ്യും. അതിനാൽ ഹൈപ്പർടെൻഷൻ ഉള്ള രോഗികൾക്ക് കഴിക്കാൻ നല്ലതാണ് ഇത്.

തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു

ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ളതിനാൽ വെളുത്തുള്ളി തലച്ചോറിന്റെ ആരോഗ്യസംരക്ഷണത്തിന് ഗുണം ചെയ്യുന്നതായി മാറും. അൽഷിമേഴ്സ്, ഡിമെൻഷ്യ തുടങ്ങിയ ന്യൂറോ ഡിജെനറേറ്റീവ് രോഗങ്ങൾക്കെതിരെ പോരാടാൻ ഇത് ഫലപ്രദമായി പ്രവർത്തിക്കും. തലച്ചോറിന് ഏകാഗ്രതയും പ്രവർത്തനശേഷിയും വർദ്ധിപ്പിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്.

ദഹനം മെച്ചപ്പെടുത്തുന്നു

അസംസ്കൃത വെളുത്തുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ ദഹന പ്രശ്നങ്ങൾ ദഹന പ്രശ്നങ്ങൾ ഒരു പരിധി വരെ കുറയ്ക്കാൻ കഴിയും. ഇത് കുടലിന് ഗുണം ചെയ്യുകയും ശാരീരിക വീക്കം ഒരു പരിധി വരെ കുറയ്ക്കുകയും ചെയ്യുന്നു. വെളുത്തുള്ളി പാകം ചെയ്യാതെ അസംസ്കൃതമായി കഴിക്കുന്നത് കഴിക്കുന്നത് കുടലിലെ വിരകളെ നീക്കം ചെയ്യാൻ സഹായിക്കുന്നു. ശരീരത്തിലെ മോശം ബാക്ടീരിയകളെ നശിപ്പിക്കുകയും കുടലിലെ നല്ല ബാക്ടീരിയകളെ സംരക്ഷിച്ചു നിർത്തുന്നതിനും ഇതിന് പ്രധാന പങ്കുണ്ട് എന്നതാണ് നല്ല കാര്യം.

രക്തത്തിലെ ഷുഗർ ലെവൽ സന്തുലിതമാക്കുന്നു

പ്രമേഹമുള്ളവർ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് എപ്പോഴും നിരീക്ഷിച്ചു നിലനിർത്തേണ്ടത് പ്രധാനമാണ്. വെളുത്തുള്ളി പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിൽ ഷുഗർ ലെവൽ നിയന്ത്രണത്തിന് ഏറ്റവും വലിയ സഹായം ചെയ്യും.

പ്രതിരോധശേഷി വർധിപ്പിക്കുന്നു

വെളുത്തുള്ളി ഫ്രീ റാഡിക്കലുകളിൽ നിന്ന് സംരക്ഷിക്കുകയും ഡിഎൻഎയുടെ കേടുപാടുകൾ പ്രതിരോധിക്കുകയും ചെയ്യുന്നു. വെളുത്തുള്ളിയിലെ സിങ്ക് പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ കഴിവുള്ളതാണ്. വൈറ്റമിൻ സി അണുബാധയെ ചെറുക്കാൻ സഹായിക്കുന്നു. ആന്റിമൈക്രോബയൽ ഗുണങ്ങൾ ഉള്ളതിനാൽ കണ്ണ്, ചെവി തുടങ്ങിയ ഭാഗത്ത് ഉണ്ടാകാൻ സാധ്യതയുള്ള അണുബാധകൾക്കെതിരെ ഇത് വളരെ ഗുണം ചെയ്യും.

ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

വെളുത്തുള്ളി മുഖക്കുരു തടയാനും മുഖക്കുരു പാടുകൾ കുറയ്ക്കാനും സഹായിക്കുന്നു. ചർമപ്രശ്നങ്ങളായ സോറിയാസിസ്, തിണർപ്പ്, എന്നിവയ്‌ക്കെല്ലാം വെളുത്തുള്ളി അരച്ച് നീര് പുരട്ടുന്നത് ഗുണം ചെയ്യും. ഇത് അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുകയും അകാല വാർദ്ധക്യ ലക്ഷണങ്ങൾ അകറ്റിനിർത്തുകയും ചെയ്യുന്നു.

കാൻസർ, പെപ്റ്റിക് അൾസർ എന്നിവ തടയുന്നു

ഉയർന്ന അളവിലുള്ള ആന്റിഓക്‌സിഡന്റുകൾ ഉള്ളതിനാൽ വെളുത്തുള്ളി ശ്വാസകോശം, പ്രോസ്റ്റേറ്റ്, മൂത്രസഞ്ചി, ആമാശയം, കരൾ, വൻകുടൽ തുടങ്ങിയവ സംബന്ധമായ അർബുദ്ധ സാധ്യതകളെ ഒരുപരിധിവരെ പ്രതിരോധിക്കും. വെളുത്തുള്ളിയുടെ ആൻറി ബാക്ടീരിയൽ പ്രവർത്തനം പെപ്റ്റിക് അൾസറിനെ തടയുന്നു. ഇത് കുടലിൽ നിന്നുള്ള പകർച്ചവ്യാധികളെ എളുപ്പത്തിൽ ഇല്ലാതാക്കുന്നു.

ശരീരഭാരം കുറയ്ക്കാൻ

കൊഴുപ്പ് സംഭരിക്കുന്ന അഡിപ്പോസ് കോശങ്ങളുടെ രൂപീകരണത്തിന് ഉത്തരവാദികളായ ജീനുകളുടെ പ്രവർത്തനത്തെ വെളുത്തുള്ളി കുറയ്ക്കുന്നു. ഇത് ശരീരത്തിലെ തെർമോജെനിസിസ് വർദ്ധിപ്പിക്കുകയും കൂടുതൽ കൊഴുപ്പ് കത്തിച്ചു കളയുകയും LDL കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നതു വഴി സ്വാഭാവികമായി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും

മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു

മൂത്രനാളിയിലെ അണുബാധയ്ക്ക് (UTI) കാരണമാകുന്ന E. Coli ബാക്ടീരിയയുടെ വളർച്ച കുറയ്ക്കാൻ വെളുത്തുള്ളി ജ്യൂസിന് കഴിവുണ്ട്. വൃക്കയിലെ അണുബാധയെ തടയാനും ഇത് സഹായിക്കുന്നു. വെളുത്തുള്ളിയുടെ ഉപയോഗം മുറിവുകളിലെ അണുബാധയുടെ സാധ്യത കുറയ്ക്കുന്നു. മുടി വളർച്ച, എല്ലുകളുടെ ആരോഗ്യം, കരൾ ആരോഗ്യം എന്നിവയും ഇത് പ്രോത്സാഹിപ്പിക്കുന്നു. വെളുത്തുള്ളി അസംസ്കൃതമായി കഴിച്ചാൽ ഇത് മികച്ച ഫലങ്ങൾ നൽകും.

ഈസ്ട്രജന്റെ കുറവ് പരിഹരിക്കാൻ

പ്രായമായ സ്ത്രീകൾകളിൽ സംഭവിക്കുന്ന ആർത്തവവിരാമത്തിന്റെ കാലഘട്ടത്തിൽ സൈറ്റോകൈൻ എന്നറിയപ്പെടുന്ന പ്രോട്ടീന്റെ ക്രമരഹിതമായ ഉത്പാദനം കാരണം ഈസ്ട്രജൻ ഹോർമോണിന്റെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. ഭക്ഷണങ്ങളിലെ വെളുത്തുള്ളിയുടെ ഉപയോഗം ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കുന്നതായി കണ്ടിട്ടുണ്ട്, അതിനാൽ ആർത്തവവിരാമത്തിന് ശേഷം ഈസ്ട്രജന്റെ കുറവ് പരിഹരിക്കാൻ ഇത് ഫലപ്രദമാണ്.

ഓസ്റ്റിയോ ആർത്രൈറ്റിസിന്റെ ലക്ഷണങ്ങൾ കുറയ്ക്കാൻ

നിങ്ങളുടെ സ്ഥിരം ഭക്ഷണത്തിൽ വെളുത്തുള്ളി കഴിക്കുന്നത് ഓസ്റ്റിയോ ആർത്രൈറ്റിസ് പ്രത്യാഘാതങ്ങൾ കുറയ്ക്കാനും അല്ലെങ്കിൽ അതിൻറെ ആരംഭം ആണെങ്കിൽ ഒഴിവാക്കാനും സഹായിക്കും. വെളുത്തുള്ളിയിൽ ഡയലിൽ ഡിസൾഫൈഡ് എന്നറിയപ്പെടുന്ന ഒരു സംയുക്തം അടങ്ങിയിട്ടുണ്ടെന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു, ഇത് അസ്ഥികളുടെ സാന്ദ്രത നിലനിർത്താൻ സഹായിക്കുന്നതാണ് അതിനാൽ ഓസ്റ്റിയോ ആർത്രൈറ്റിസ് പോലുള്ള അസ്ഥി സംബന്ധമായ അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഇത് വൈകിപ്പിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇവ കുടിക്കാം

Tags