ഫ്ളാക്സ് സീഡ് ചില്ലറക്കാരനല്ല; നിരവധി ഗുണങ്ങൾ ഇതാ

fdxh

ഫ്‌ളാക് സീഡ് അഥവാ ചണവിത്ത് ആരോഗ്യകരമാണ്. മുതിരയോട് സാമ്യമുള്ള ചണവിത്തുകള്‍ പല രീതിയിലും ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ്. രോഗങ്ങള്‍ക്കുമുള്ള മരുന്നു കൂടിയാണിത്. ഇത് കൃത്യമായി കഴിച്ചാല്‍ പ്രമേഹം മുതല്‍ തടി കുറയ്ക്കാന്‍ വരെ ഇത് ഉപയോഗിയ്ക്കാം. സോലുബിള്‍, ഇന്‍സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഇത് ശരീരത്തിന് ആവശ്യമായ ഫൈബറുകളാല്‍ സമ്പുഷ്ടമാണ് എന്നു വേണം, പറയാന്‍.

ഫൈബര്‍, മഗ്‌നീഷ്യം, അയേണ്‍ തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ ഫ്ളാക്സ് സീഡില്‍ അടങ്ങിയിട്ടുണ്ട്. ഫൈബര്‍ ധാരാളമായി അടങ്ങിയ ഫ്‌ളാക്‌സ് സീഡ് ദഹനം മെച്ചപ്പെടുത്താനും മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ തടയാനും സഹായിക്കും. കുടലിന്റെ ആരോഗ്യത്തിനും ഇവ ഏറെ ഗുണം ചെയ്യും.


രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്. അതിനാല്‍ ടൈപ്പ് 2 പ്രമേഹ രോഗികള്‍ക്കും ഫ്ളാക്സ് സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്നതാണ്. ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡ് തലച്ചോറിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ചില ക്യാന്‍സര്‍ സാധ്യതകളെ കുറയ്ക്കാനും ഇവ ഗുണം ചെയ്യും. ഫൈബര്‍ ധാരാളം അടങ്ങിയ ഫ്ളാക്സ് സീഡുകള്‍ ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് തടയാനും സഹായിക്കും. ഇവ വണ്ണം കുറയ്ക്കാനും നല്ലതാണ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും ഇവിടെ മികച്ചതാണ്.

Tags