നാരുകളുടെ കലവറയായ ഈ പഴം കുതിർത്ത് കഴിക്കൂ
നിരവധി വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുള്ള ഈന്തപ്പഴത്തിൽ നാരുകളും ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഏറ്റവും കൂടുതൽ പോഷകഗുണമുള്ള ഡ്രൈ ഫ്രൂട്‌സുകളിൽ ഒന്ന് ഈന്തപ്പഴമാണ്. നാരുകളുടെ കലവറയായ കുതിർത്ത ഈന്തപ്പഴം ദഹനത്തെ സഹായിക്കുകയും മെച്ചപ്പെട്ട കുടലിന്റെ ആരോഗ്യം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് തുടങ്ങിയ ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. അതുപോലെ വിശപ്പ് കുറയ്ക്കുന്നതിനും ശക്തവും ആരോഗ്യകരവുമായ അസ്ഥികളെ നിലനിർത്താനും ഇവ സഹായിക്കും.
തലച്ചോറിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവും ഓർമ്മശക്തി മെച്ചപ്പെടുത്താനും കഴിയുന്ന വിറ്റാമിൻ ബി 6, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിൽ ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും പെട്ടെന്നുള്ള സ്പൈക്കുകൾ തടയാനും അവ സഹായിക്കുന്ന കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണ് ഈന്തപ്പഴത്തിൽ ഉള്ളത്.
ചർമ്മസംരക്ഷണത്തിനും ഈന്തപ്പഴം ഉപയോഗിക്കാം. അതുപോലെ ഈ ഡ്രൈ ഫ്രൂട്ടിൽ അടങ്ങിയിട്ടുള്ള വൈറ്റമിൻ സി, ഡി എന്നിവ ചർമത്തിന് ഇലാസ്റ്റിസിറ്റി നൽകാൻ സഹായിക്കുകയും ചുളിവുകൾ വീഴാതെ ചർമ കോശങ്ങൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുകയും ചെയ്യും. മുഖത്ത് ചുളിവുകൾ വീഴുന്നത് തടയാൻ ഈന്തപ്പഴത്തിൽ അടങ്ങിയ ഫൈറ്റോ ഹോർമോണുകൾ സഹായിക്കും.
ആരോഗ്യകരമായ രോഗപ്രതിരോധ സംവിധാനത്തിന് അത്യന്താപേക്ഷിതമായ ഘടകമായ വിറ്റാമിൻ എ, സി എന്നിവ കുതിർത്ത ഈന്തപ്പഴത്തിൽ ധാരാളം ഉള്ളത് കൊണ്ട് വിവിധ രോഗങ്ങളും അണുബാധകളും തടയാനും സഹായിക്കുന്നു.
രക്തസമ്മർദ്ദം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഈന്തപ്പഴത്തിൽ അടങ്ങിയിട്ടുള്ള പൊട്ടാസ്യം സഹായകമാവുകയും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുകായും ചെയ്യുന്നു. എല്ലാ ദിവസവും ഒരു നേരം ഈന്തപ്പഴം കുതിർത്ത് കഴിക്കുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഗുണകരമാണ്.