ഉലുവ കുതിര്‍ത്ത വെള്ളം അതിരാവിലെ കുടിക്കൂ

fenugreek water
fenugreek water

1. ദഹനം 

അതിരാവിലെ ഉലുവ കുതിര്‍ത്ത വെള്ളം കുടിക്കുന്നത് മലബന്ധം അകറ്റാന്‍ സഹായിക്കും. അതുപോലെ അസിഡിറ്റി, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയ ദഹനപ്രശ്നങ്ങളെ അകറ്റാനും ഉലുവ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്താം. 

2. കൊളസ്ട്രോള്‍  

 ഉലുവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോളായ എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടാനും  ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

3. പ്രമേഹം 

ഉലുവ കുതിര്‍ത്ത് വെള്ളം രാലിലെ കുടിക്കുന്നത് ടൈപ്പ്-2 പ്രമേഹത്തെ നിയന്ത്രിക്കാനും സഹായിക്കും. 

4. പ്രതിരോധശേഷി 

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ഉലുവ വെള്ളം ദിവസവും കുടിക്കുന്നത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. 

5. വണ്ണം കുറയ്ക്കാന്‍ 

ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തി, വയറിലെ കൊഴുപ്പിനെ പുറംതള്ളാനും വണ്ണം കുറയ്ക്കാനും  ഉലുവ വെള്ളം കുടിക്കുന്നത് നല്ലതാണ്. 
 

Tags