ഈ ജീവീത ശൈലി ആണെങ്കിൽ ഫാറ്റിലിവറിനെ പേടിക്കണം

fatty liver
fatty liver

 ഫാറ്റി ലിവര്‍ അപകടകരമല്ലെന്ന് തോന്നുമെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. യാതൊരു സൂചനകളോ ലക്ഷണങ്ങളോ ഇല്ലാതെ ഗുരുതരമാകുന്ന രോഗാവസ്ഥയാണിത്.ഫാറ്റി ലിവറിനു കാരണമാകുന്ന ചില ഘടകങ്ങൾ നോക്കാം 


ഉദാസീനമായ ജീവിത ശൈലി

ജോലി സ്ഥലത്തായാലും വീട്ടിലായാലും കൂടുതല്‍ സമയം ഇരുന്ന് ചെലവഴിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഫാറ്റി ലിവര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ദീര്‍ഘനേരം ഇരിക്കുന്നത് മെറ്റബോളിസത്തെ മന്ദീഭവിക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. ഇത് കൊഴുപ്പിനെ ഫലപ്രദമായി വിഘടിപ്പിക്കുന്നതിനെ തടസ്സപ്പെടുത്തും.ഇത് കാലക്രമേണ കരള്‍ തകരാറിലാക്കും.

ഫാസ്റ്റ് ഫുഡ് 

ആഴ്ച്ചയില്‍ ഒരിക്കല്‍ ഫാസ്റ്റ് ഫുഡ് കഴിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഫാസ്റ്റ് ഫുഡുകള്‍ സ്ഥിരമായി കഴിക്കുന്നത് അത്ര നല്ല കാര്യമല്ല. കൊഴുപ്പ്, പഞ്ചസാര, റിഫൈന്‍ഡ് കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ഫാസ്റ്റ് ഫുഡില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ആയാസപ്പെടുത്തുകയും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യും.

അമിത മദ്യപാനം

സ്ഥിരമായുള്ള മദ്യപാനം ആരോഗ്യത്തിന് ഹാനീകരമാണ്. ആല്‍ക്കഹോളിനെ മദ്യം മെറ്റബൊളൈസ് ചെയ്യും. അമിയമായ ഉപഭോഗം അതിന്റെ സംസ്‌ക്കരണ ശേഷിയെ മറികടക്കുകയും ഇതിലൂടെ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനും കാരണമാവും. ഫാറ്റി ലിവര്‍ എന്ന രോഗാവസ്ഥയിലേക്ക് ആയിരിക്കും ഇത് നിങ്ങളെ കൊണ്ടെത്തിക്കുക.


വ്യായാമത്തിന്റെ അഭാവം

ഭക്ഷണക്രമം മാത്രമല്ല, വ്യായാമത്തിന്റെ അഭാവവും ഫാറ്റി ലിവറിന് കാരണമാകും. പതിവായി വ്യായാമം ചെയ്യുന്നത് ശരീരത്തിലെ മെറ്റബോളിസത്തെ ഉത്തേജിപ്പിക്കും. ഇത് കൊഴുപ്പ് ശരീരത്തില്‍ അടിഞ്ഞുകൂടുന്നതിനും കാരണമാവും.

രാത്രി വൈകി ഭക്ഷണം കഴിക്കുന്ന പതിവ്

രാത്രി വൈകി ഭക്ഷണം കഴിക്കുന്നത് ദഹന പ്രക്രിയയെ കാര്യമായി ബാധിക്കും. മാത്രമല്ല രാത്രി വൈകി കഴിക്കുന്ന ഭക്ഷണം കൊഴുപ്പായി അടിഞ്ഞുകൂടാന്‍ സാധ്യതയുണ്ട്. ഇത് ഫാറ്റി ലിവറിലേക്ക് ആവും നയിക്കുക .അതിനാല്‍ രാത്രി വൈകി ഭക്ഷണം കഴിക്കുന്ന പതിവ് ഉടന്‍ ഒഴിവാക്കണം. 
 

Tags