ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന ! അറിയാം മറ്റു ഗുണങ്ങൾ

Eggplant

മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന. കാണുന്ന ഭംഗി പോലെ തന്നെ, നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് ഇവ. വഴുതനങ്ങയിലെ ഫൈബര്‍, കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവയുടെ വൈപുല്യം ടൈപ്പ് 2 പ്രമേഹരോഗികളില്‍ ഗ്ലൂക്കോസ് ആഗിരണത്തെ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുട അളവ് കുറയ്ക്കുകയും ചെയ്യുന്നു. ഫെനോള്‍സും അതിലെ കുറഞ്ഞ ഗ്ലൈസെമിക് ഘടകവും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ പ്രമേഹരോഗികളുടെ ഒരു ഉത്തമ ആഹാരമായി വഴുതനങ്ങ മാറുന്നു.

വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയതാണ് വഴുതന. വിറ്റാമിന്‍ സി, കെ, ബി, പൊട്ടാസ്യം, കോപ്പര്‍, കാത്സ്യം, ഫൈബര്‍ എന്നിവയാല്‍ സമ്പന്നമായ വഴുതനയുടെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഹൃദയത്തിന്‍റെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് വഴുതന. വഴുതനയില്‍ അടങ്ങിയിരിക്കുന്ന ആന്‍റിഓക്സിഡന്‍റുകള്‍ ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങളും പറയുന്നു.

വഴുതനങ്ങ തീയില്‍ നേരിട്ട് വറുത്ത് ഉപ്പ് ചേര്‍ത്ത് കഴിക്കുന്നത് കഫം അകറ്റാനും ശ്വസോഛ്വാസം സുഗമമാക്കാനും സഹായിക്കും.

വഴുതനങ്ങയിലെ മിനറലുകള്‍, വിറ്റാമിനുകള്‍, ഉയര്‍ന്ന ജലാംശം എന്നിവ തലയോട്ടിക്ക് ആഴത്തില്‍ ഉണര്‍വ്വ് നലകുകയും മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയുകയും, മുടിക്ക് കരുത്തും ആരോഗ്യവും നല്കുകയും ചെയ്യും. ഇതിലെ എന്‍സൈമുകള്‍ മുടിനാരുകള്‍ക്ക് ഉത്തേജനം നല്കുകയും തിളക്കമേകുകയും ചെയ്യും.

ഫൈബര്‍ ധാരാളം അടങ്ങിയ വഴുതന ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ദഹനത്തെ സഹായിക്കും. ഭക്ഷണത്തിലെ പോഷകങ്ങള്‍ കൃത്യമായി ശരീരം ആഗിരണം ചെയ്യാനും വഴുതന സഹായിക്കുന്നു.

വഴുതനങ്ങയിലെ ഫൈബര്‍ കുടലിലെ ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കുന്നു. രാസവസ്തുക്കളും വിഷാംശങ്ങളും ആഗിരണം ചെയ്യുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. വഴുതനങ്ങയിലെ ആന്‍റി ഓക്സിഡന്‍റ് സംയുക്തങ്ങള്‍, ക്ലോറോജെനിക് ആസിഡ് എന്നിവ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്രമൂലകങ്ങളെ തടയുകയും ക്യാന്‍സര്‍ കോശങ്ങള്‍ രൂപപ്പെടുന്നത് തടയുകയും ചെയ്യും. വഴുതനങ്ങയിലെ നോസിന്‍ ആന്‍റി ആന്‍ജിയോജെനിക് കഴിവുകളുള്ളതാണ്. ഇത് ക്യാന്‍സര്‍ സെല്ലുകള്‍ക്ക് സഹായകരമായി രക്തക്കുഴലുകള്‍ വികസിക്കുന്നത് തടയും.

വഴുതനങ്ങയുടെ നീര് കൈകകളിലും പാദത്തിനടിയിലും തേക്കുക. ഇത് വിയര്‍പ്പ് നിയന്ത്രിക്കുകയും ശരീരദുര്‍ഗന്ധത്തില്‍ നിന്ന് മുക്തി നല്കുകയും ചെയ്യും.

വിണ്ടുകീറിയ പാദങ്ങളും ചര്‍മ്മം പിളര്‍ന്ന വിരലുകളും സുഖപ്പെടുത്താന്‍ പഴുത്ത് മഞ്ഞ നിറമുള്ള വഴുതനങ്ങയും പെട്രോളിയം ജെല്ലിയും ചേര്‍ത്ത് ഉപയോഗിച്ചാല്‍ മതി.

സ്ഥിരമായി വഴുതന കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞ വഴുതന പ്രമേഹരോഗികള്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.  

എല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാനും വഴുതന സഹായിക്കും. വഴുതനങ്ങയിലടങ്ങിയ ഫീനോളിക് സംയുക്തങ്ങൾ എല്ലുകൾക്ക് ശക്തി നൽകും. ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യവും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

വഴുതനയിൽ ഇരുമ്പിന്റെ സാന്നിധ്യം ധാരാളമായുണ്ട് . അതിനാല്‍ വിളര്‍ച്ചയെ തടയാന്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

പ്രോട്ടീന്‍, വിറ്റാമിന്‍ സി, ഇരുമ്പ് എന്നിവ ഉയര്‍ന്ന തോതില്‍ വഴുതനങ്ങയില്‍ അടങ്ങിയിട്ടുണ്ട്. കാല്‍സ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളിക് ആസിഡ്, ബീറ്റ കരോട്ടിന്‍ എന്നിവയാലും സമ്പന്നമാണ് വഴുതനങ്ങ.

വഴുതനയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇതിന്റെ കലോറിയും കുറവാണ്. ഇതൊക്കെ കൊണ്ടുതന്നെ വഴുതന ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു പച്ചക്കറിയാണ്.

ഓക്സിജന്‍ സംവഹനത്തിന് ആവശ്യമായ ന്യൂട്രിയന്‍റായ ഇരുമ്പ് അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. സ്ത്രീകളിലെ ആര്‍ത്തവവിരാമത്തിന് ശേഷം ഇരുമ്പിന്‍റെ അളവ് കൂടുന്നത് സാധാരണമാണ്. വഴുതനങ്ങയിലെ നോസിന്‍ എന്ന ഘടകം ശരീരത്തില്‍ അധികമായുള്ള ഇരുമ്പ് പുറന്തള്ളാന്‍ സഹായിക്കും.

ഫൈറ്റോന്യൂട്രിയന്‍റുകള്‍ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളില്‍ നിന്നും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളില്‍ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവര്‍ത്തനത്തെ സജീവമാക്കി ഓര്‍മ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാന്‍ ബി കോംപ്ലക്സ് വിറ്റാമിനുകളും സഹായിക്കും.

മിനറലുകള്‍, വിറ്റാമിനുകള്‍, ദഹിക്കുന്ന ഫൈബര്‍ എന്നിവയാല്‍ സമ്പുഷ്ടമാണ് വഴുതനങ്ങ. ഇതിലെ ഉയര്‍ന്ന ജലാംശം ചര്‍മ്മത്തിന്‍റെ വരള്‍ച്ച, അടര്‍ന്ന് പോകല്‍, ചുളിവുകള്‍ എന്നിവയകറ്റാന്‍ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍, ആന്തോസ്യാനിന്‍ എന്നിവ പ്രായാധിക്യത്തെ ചെറുക്കാന്‍ സഹായിക്കും. ചര്‍മ്മത്തിലെ പുള്ളികള്‍ മങ്ങാനും, അരിമ്പാറ മാറ്റാനും, എണ്ണമയമുള്ള ചര്‍മ്മത്തിനും, പാടുകള്‍ മായാനും വഴുതനങ്ങ ഉപയോഗിക്കാം.

 

 

Tags