ചർമ്മത്തിലെ വിള്ളലുകൾ തടയാൻ നിങ്ങൾ ഇത് പരീക്ഷിച്ചു നോക്കിക്കോളു
മിക്ക അടുക്കളത്തോട്ടങ്ങളിലും സുലഭമായി കാണുന്ന പച്ചക്കറിയാണ് വഴുതന. കാണുന്ന ഭംഗി പോലെ തന്നെ, നിരവധി ഗുണങ്ങളുള്ള പച്ചക്കറിയാണ് ഇവ. വിറ്റാമിനുകളും, പോഷകങ്ങളും ധാതുക്കളും അടങ്ങിയതാണ് വഴുതന. വിറ്റാമിൻ സി, കെ, ബി, പൊട്ടാസ്യം, കോപ്പർ, കാത്സ്യം, ഫൈബർ എന്നിവയാൽ സമ്പന്നമായ വഴുതനയുടെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ഫൈറ്റോന്യൂട്രിയൻറുകൾ തലച്ചോറിലെ കോശങ്ങളുടെ പാളികളെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളിൽ നിന്നും, ഓക്സിഡേറ്റീവ് സ്ട്രെസ്സ് വഴിയുണ്ടാകുന്ന തകരാറുകളിൽ നിന്നും സംരക്ഷിക്കുകയും ഞരമ്പുകളുടെ പ്രവർത്തനത്തെ സജീവമാക്കി ഓർമ്മശക്തിയെ ബലപ്പെടുത്തുകയും ചെയ്യും. സ്ട്രെസ്സ് കുറയ്ക്കാൻ ബി കോംപ്ലക്സ് വിറ്റാമിനുകളും സഹായിക്കും.
ജലം ധാരാളമായി അടങ്ങിയതും, കലോറി കുറഞ്ഞതുമായ വഴുതനങ്ങയിലെ ദഹിക്കുന്ന ഫൈബർ ഏറെ നേരത്തേക്ക് വിശപ്പകറ്റി നിർത്തുകയും, പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും, ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുന്ന പ്രവർത്തനം വേഗത്തിലാക്കുകയും ചെയ്യും. കലോറി ഉയർന്ന തോതിൽ ഇല്ലാതാക്കുന്നത് വഴി ശരീരഭാരം കുറയ്ക്കാനും വഴുതനങ്ങ സഹായിക്കും.
വഴുതനങ്ങ, തക്കാളി എന്നിവയുടെ സൂപ്പ് വിശപ്പ് വർദ്ധിപ്പിക്കുകയും ദഹനത്തിന് സഹായിക്കുകയും ചെയ്യും. ഇതിലെ ആൻറി ഓക്സിഡൻറുകളും, ഫൈബറും മലവിസർജ്ജനത്തെ നിയന്ത്രിക്കുകയും മലബന്ധം, കുടലിലെ ക്യാൻസർ എന്നിവ തടയുകയും മൂലക്കുരുവിന് ശമനം നല്കുകയും ചെയ്യും. കുടലെരിച്ചിൽ, ആമാശയവീക്കം, വയർവേദന എന്നിവയ്ക്കും വഴുതനങ്ങ ശമനം നല്കും. വായുക്ഷോഭമകറ്റാൻ വഴുതനങ്ങ, കായം, വെളുത്തുള്ളി എന്നിവ ചേർത്ത് സൂപ്പ് തയ്യാറാക്കി കുടിച്ചാൽ മതി.
മിനറലുകൾ, വിറ്റാമിനുകൾ, ദഹിക്കുന്ന ഫൈബർ എന്നിവയാൽ സമ്പുഷ്ടമാണ് വഴുതനങ്ങ. ഇതിലെ ഉയർന്ന ജലാംശം ചർമ്മത്തിൻറെ വരൾച്ച, അടർന്ന് പോകൽ, ചുളിവുകൾ എന്നിവയകറ്റാൻ സഹായിക്കും. ആൻറി ഓക്സിഡൻറുകൾ, ആന്തോസ്യാനിൻ എന്നിവ പ്രായാധിക്യത്തെ ചെറുക്കാൻ സഹായിക്കും. ചർമ്മത്തിലെ പുള്ളികൾ മങ്ങാനും, അരിമ്പാറ മാറ്റാനും, എണ്ണമയമുള്ള ചർമ്മത്തിനും, പാടുകൾ മായാനും വഴുതനങ്ങ ഉപയോഗിക്കാം.
വഴുതനങ്ങയിലെ മിനറലുകൾ, വിറ്റാമിനുകൾ, ഉയർന്ന ജലാംശം എന്നിവ തലയോട്ടിക്ക് ആഴത്തിൽ ഉണർവ്വ് നലകുകയും മുടിയുടെ അഗ്രഭാഗം പിളരുന്നത് തടയുകയും, മുടിക്ക് കരുത്തും ആരോഗ്യവും നല്കുകയും ചെയ്യും. ഇതിലെ എൻസൈമുകൾ മുടിനാരുകൾക്ക് ഉത്തേജനം നല്കുകയും തിളക്കമേകുകയും ചെയ്യും.
വഴുതനങ്ങ തീയിൽ നേരിട്ട് വറുത്ത് ഉപ്പ് ചേർത്ത് കഴിക്കുന്നത് കഫം അകറ്റാനും ശ്വസോഛ്വാസം സുഗമമാക്കാനും സഹായിക്കും
മലേറിയ ഉള്ളവർ വേവിച്ച വഴുതനങ്ങ ശർക്കര ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് പ്ലീഹയുടെ വീക്കം കുറയ്ക്കാൻ സഹായിക്കും.
ഉറക്കത്തിന് പ്രശ്നങ്ങൾ നേരിടുന്നുവെങ്കിൽ വൈകുന്നേരം ബേക്ക് ചെയ്ത വഴുതനങ്ങ കഴിക്കുക. ഇത് പതിവായി ഉപയോഗിച്ചാൽ നിദ്രാഹാനി പരിഹരിക്കാനാവും.
വഴുതനങ്ങയുടെ മുകൾഭാഗം(പച്ചനിറമുള്ളത്) പരമ്പരാഗതമായി മൂലക്കുരുവിനും അർശസിനും(ഗുദത്തിലെ ഞരമ്പുകൾ വീങ്ങുന്ന അവസ്ഥ) ഔഷധമായി ഉപയോഗിച്ച് വരുന്നുണ്ട്.
വഴുതനങ്ങ രണ്ടാക്കി പിളർന്ന് ഫ്രൈയിങ്ങ് പാനിലിട്ട് ഏതാനും സെക്കൻഡ് ചൂടാക്കി മഞ്ഞൾ പൊടി വിതറുക. സന്ധികളിലെ വേദന, നീർക്കെട്ട്, പരുക്കുകൾ മൂലമുള്ള വേദന എന്നിവയ്ക്ക് ഇങ്ങനെ വഴുതനങ്ങ കഴിക്കുന്നത് ഉത്തമമാണ്.
വഴുതനങ്ങയുടെ നീര് കൈകകളിലും പാദത്തിനടിയിലും തേക്കുക. ഇത് വിയർപ്പ് നിയന്ത്രിക്കുകയും ശരീരദുർഗന്ധത്തിൽ നിന്ന് മുക്തി നല്കുകയും ചെയ്യും.
കൂണിൽ നിന്നുള്ള വിഷാംശം നീക്കം ചെയ്യാൻ മറുമരുന്നായി വഴുതനങ്ങ ഉപയോഗിക്കാം.
വിണ്ടുകീറിയ പാദങ്ങളും ചർമ്മം പിളർന്ന വിരലുകളും സുഖപ്പെടുത്താൻ പഴുത്ത് മഞ്ഞ നിറമുള്ള വഴുതനങ്ങയും പെട്രോളിയം ജെല്ലിയും ചേർത്ത് ഉപയോഗിച്ചാൽ മതി.
വഴുതനങ്ങയിലെ ഫൈബർ കുടലിലെ ക്യാൻസറിനുള്ള സാധ്യത കുറയ്ക്കുന്നു. രാസവസ്തുക്കളും വിഷാംശങ്ങളും ആഗിരണം ചെയ്യുന്നത് വഴിയാണ് ഇത് സാധ്യമാകുന്നത്. വഴുതനങ്ങയിലെ ആൻറി ഓക്സിഡൻറ് സംയുക്തങ്ങൾ, ക്ലോറോജെനിക് ആസിഡ് എന്നിവ ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്രമൂലകങ്ങളെ തടയുകയും ക്യാൻസർ കോശങ്ങൾ രൂപപ്പെടുന്നത് തടയുകയും ചെയ്യും. വഴുതനങ്ങയിലെ നോസിൻ ആൻറി ആൻജിയോജെനിക് കഴിവുകളുള്ളതാണ്. ഇത് ക്യാൻസർ സെല്ലുകൾക്ക് സഹായകരമായി രക്തക്കുഴലുകൾ വികസിക്കുന്നത് തടയും.
വഴുതനങ്ങയിൽ ചെറിയ അളവിൽ നിക്കോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ഉപയോഗിക്കുന്നത് വഴി സിഗരറ്റ് വലിക്കാനുള്ള ആഗ്രഹം തടയാനാവും.
വഴുതനങ്ങയിൽ സോഡിയം വളരെ കുറവായതിനാൽ ഉയർന്ന രക്തസമ്മർദ്ധം തടയുകയും ഹൃദയസംബന്ധമായ രോഗങ്ങൾ, ഹൃദയാഘാതം, വൃക്കരോഗങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
പ്രോട്ടീൻ, വിറ്റാമിൻ സി, ഇരുമ്പ് എന്നിവ ഉയർന്ന തോതിൽ വഴുതനങ്ങയിൽ അടങ്ങിയിട്ടുണ്ട്. കാൽസ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, ഫോളിക് ആസിഡ്, ബീറ്റ കരോട്ടിൻ എന്നിവയാലും സമ്പന്നമാണ് വഴുതനങ്ങ.
വൃക്കയിലെ കല്ലുകൾ ആദ്യ ഘട്ടത്തിൽ തന്നെ നീക്കം ചെയ്യുക, ആസ്ത്മ, ദന്തസംബന്ധമായ പ്രശ്നങ്ങൾ, ആതെറോസെലറോസിസ്(ധമനികൾ ചുരുങ്ങുന്ന അവസ്ഥ) എന്നിവയ്ക്ക് പരിഹാരമാണ് വഴുതനങ്ങ എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളതാണ്.