കരളിന്റെ ആരോഗ്യത്തിനായി ഈ അഞ്ച് ഭക്ഷണങ്ങൾ കഴിക്കാം
കരളിന്റെ ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമം പ്രധാന പങ്ക് വഹിക്കുന്നു. കരൾ എൻസൈമുകൾ മെച്ചപ്പെടുത്താനും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിൽ നിന്ന് സംരക്ഷിക്കാനും വീക്കവും ഓക്സിഡേറ്റീവ് സമ്മർദ്ദവും കുറയ്ക്കാനും സഹായിക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കരളിന്റെ ആരോഗ്യത്തിനായി ഡയറ്റിൽ ഉൾപ്പെടുത്താം ഈ ഭക്ഷണങ്ങൾ...
ഒന്ന്...
കരളിനെ ആരോഗ്യത്തോടെ നിലനിർത്താൻ ക്യാബേജ് മികച്ചൊരു പച്ചക്കറിയാണ്. ക്യാബേജ് വിറ്റാമിൻ സി, സൾഫർ എന്നിവയാൽ സമ്പുഷ്ടമാണ്. ക്യാബേജ് ജ്യൂസിൽ 'ഇൻഡോൾ-3 കാർബണൈൽ' എന്ന ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ വിഷവിമുക്തമാക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു.
രണ്ട്...
കരളിനെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന സൂപ്പർ ഭക്ഷണമാണ് ഓട്സ്. ഇതിൽ അടങ്ങിയിരിക്കുന്ന ബീറ്റ-ഗ്ലൂക്കൻ കരളിനെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നു.
മൂന്ന്...
കരളിന്റെ ആരോഗ്യത്തിന് ബ്ലൂബെറി കഴിക്കുന്നത് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻസ് കരളിനെ നീർക്കെട്ടിൽ നിന്ന് സംരക്ഷിക്കുന്നു.
നാല്...
ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും അടങ്ങിയതാണ് വെളുത്തുള്ളി. വെളുത്തുള്ളി പതിവായി കഴിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഫാറ്റി ലിവർ രോഗം വരാനുള്ള സാധ്യത കുറയ്ക്കാനും സഹായകമാണ്.
അഞ്ച്...
ബീറ്റ്റൂട്ട് ജ്യൂസ് നൈട്രേറ്റുകളുടെയും ആൻറി ഓക്സിഡൻറുകളുടെയും ഉറവിടമാണ്. ബീറ്റ്റൂട്ട് ജ്യൂസ് കരളിന്റെ ഓക്സിഡേറ്റീവ് നാശവും വീക്കവും കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.