ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനായി സിട്രസ് പഴങ്ങൾ കഴിക്കൂ ..

fruits
fruits

ശരീരത്തിന്‍റെ ആരോഗ്യത്തിന് നല്ല ഭക്ഷണങ്ങള്‍ കഴിക്കണമെന്ന് നമ്മുക്ക് അറിയാം. എന്നാല്‍ അതുപോലെ തന്നെ പ്രധാനമാണ് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ല ഭക്ഷണങ്ങള്‍ നോക്കി കഴിക്കുക എന്നത്. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തിളക്കത്തിനും വിറ്റാമിനുകളും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്ത് കഴിക്കേണ്ടത് പ്രധാനമാണ്.

 സിട്രസ് പഴങ്ങൾ ആണ്  പട്ടികയില്‍ ഉള്‍പ്പെടുന്നത്. കൊളാജൻ ഉൽപാദനത്തിന് സഹായിക്കുന്ന വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. അതിനാല്‍ ഓറഞ്ച്, നാരങ്ങ, മുന്തിരി, കിവി മുതലായവയെല്ലാം പതിവായി കഴിക്കാം.

ഗ്രീന്‍ ടീ ആണ്  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഗ്രീൻ ടീ വിറ്റാമിൻ ഇയുടെ മികച്ച ഉറവിടമാണ്. ഇത് ചർമ്മത്തെ പോഷിപ്പിക്കാൻ സഹായിക്കുന്നു. അതിനാല്‍ പതിവായി ഗ്രീന്‍ ടീ കുടിക്കാം.വാള്‍നട്സ് ആണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ ഇ, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയ ഇവയും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ഇലക്കറികളാണ് പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

പ്രോട്ടീൻ, വിറ്റാമിനുകൾ ഇ, ബി 1, ബി 2, ബി 3 എന്നിവയുടെ മികച്ച ഉറവിടമാണ് ചിയ വിത്തുകൾ, കൂടാതെധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവയും ഇതിൽ ധാരാളമുണ്ട്. നാരുകളുടെ മികച്ച ഉറവിടം കൂടിയാണ് ചിയ സീഡുകൾ. ഒമേഗ -3 ഫാറ്റി ആസിഡുകൾ ചർമത്തിൽ ചുളിവുകൾ ഉണ്ടാക്കുന്നത് തടയുകയും മുഖക്കുരു പാടുകൾ കുറയ്ക്കാനും സഹായിക്കും.

Tags