തലവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ? തലവേദന അകറ്റാനാൻ എളുപ്പവഴിയിതാ

Headaches
Headaches

പല കാരണങ്ങൾകൊണ്ട് നമുക്ക് തലവേദന വരാം. സ്ഥിരമായി അതി കഠിനമായ തലവേദനയുണ്ടെങ്കിൽ നല്ലൊരു ഡോക്ടറെ കാണുന്നത് തന്നെയാണ് ഉചിതം. അതല്ലാതെ ഇടയ്ക്ക് തലവേദന തോന്നുന്നുണ്ടെങ്കിൽ കാരണം എന്താണെന്ന് നോക്കി പരിഹാരം ചെയ്യാം..

സ്ട്രസ്, വിശ്രമമില്ലായ്മ, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം, ഭക്ഷണക്രമത്തിലെ താളം തെറ്റല്‍, കാലാവസ്ഥ തുടങ്ങിയവയെല്ലാം തലവേദനയുടെ പ്രധാന കാരണങ്ങളാണ്. കാരണം നോക്കി വേണം പരിഹാരം കണ്ടെത്താൻ.  

ദീര്‍ഘനേരത്തെ ഇരുത്തത്തിന്റ ഫലമായാണ് പലപ്പോഴും തലവേദന വരുന്നത്. തലയ്ക്കു തണുപ്പു ലഭിച്ചാല്‍ പലപോഴും ഇത് തലവേദനയെ തുരത്തും. അതുകൊണ്ടു തന്നെ തലവേദനയുള്ളപോള്‍ ഐസ് പാക്ക് വെയ്ക്കുന്നത് നല്ലതാണ്. ശുദ്ധവായു ലഭിയ്ക്കുന്നതിലൂടെ നമുക്ക് തലവേദനയെ അകറ്റാനാവും. 

bath

തലവേദനയുള്ളപ്പോള്‍ കുളിയ്ക്കുന്നതും നല്ലതാണ്. ഇത് ശരീരത്തേയും മനസ്സിനേയും ശുദ്ധീകരിക്കുന്നു. മാത്രമല്ല മാനസിക സമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണെങ്കില്‍ കുളിയിലൂടെ മനസ്സ് പലപോഴും ശാന്തമാകുന്നു. ഹെഡ് മസാജ് ചെയ്യുന്നതും തലവേദനയ്ക്ക പരിഹാരമാണ്. 

10 – 15 സെക്കന്‍ഡ് നേരമെങ്കിലും ഹെ്ഡ് മസാജ് ചെയ്യാന്‍ ശ്രമിയ്ക്കുക. തലവേദനയുള്ളപോള്‍ ഉറങ്ങാന്‍ കഴിയില്ല. എന്നാല്‍ ഉറങ്ങുന്നതുവഴി തലവേദന കുറയ്ക്കാനാവും.

eat5

ഭക്ഷണം കൃത്യസമയത്ത് കഴിയ്ക്കാതിരുന്നാലും തലവേദന ഉണ്ടാവും. സമയത്ത് ആഹാരം കഴിക്കുക എന്നതാണ് ശരീരത്തിന് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ ആശ്വാസം. സമയത്തുള്ള ഭക്ഷണം തലവേദന കുറയ്ക്കും.

Tags