വരണ്ട ചർമ്മമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളിതാ...

dry skin

ആരോഗ്യകരമായ ജീവിതശൈലിയിൽ ഏറ്റവും പ്രധാനമാണ് ചർമ്മ സംരക്ഷണം. ഇതിനായി രാസവസ്തുക്കൾ കൂടുതൽ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. കാരണം ഇത്തരം ഉൽപ്പന്നങ്ങൾ ഗുണങ്ങളേക്കാളുപരി ദോഷമായിരിക്കും ചർമ്മത്തിന് നൽകുക. പല തരത്തിലുള്ള ചർമ്മസ്‌ഥിതിയിൽ ഏറ്റവും ശ്രദ്ധിക്കേണ്ട ഒന്നാണ് വരണ്ട ചർമ്മം.

. വരണ്ട ചർമ്മത്തിന് സൗമ്യവും നല്ലതുമായ ഒരു ക്ലെൻസറാണ്  ഉപയോഗിക്കുന്നത് എന്ന് ഉറപ്പാക്കുക. ചർമ്മത്തെ വളരെയധികം രാസവസ്തുക്കൾക്ക് വിധേയമാക്കുന്നത് ഒഴിവാക്കുക.

. വളരെ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് നിങ്ങളുടെ ചർമ്മത്തിൽ നിന്ന് അവശ്യ എണ്ണകൾ നീക്കം ചെയ്യുന്നതിന് ഇടയാക്കിയേക്കാം. അതിനാൽ, ചൂടുള്ള വെള്ളത്തിന് പകരം തണുത്തതോ അല്ലെങ്കിൽ ഇളം ചൂടുള്ള വെള്ളം ഉപയോഗിച്ച് കുളിക്കുക.

. വരണ്ട ചർമ്മം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒരിക്കലും സൺസ്ക്രീൻ ഉപയോഗിക്കുന്നത് ഒഴിവാക്കരുത്. ഇത് ചർമ്മത്തിന് മുഴുവനായും നൽകുന്ന സംരക്ഷണമാണ്. 

.  വരണ്ട ചർമ്മമുള്ളവർ മുഖത്ത് മോയ്‌സ്ചുറൈസർ ഉപയോ​ഗിക്കാനുള്ള ഏറ്റവും നല്ല സമയം മുഖത്ത് നനവ് ഉള്ളപ്പോഴാണെന്ന് അമേരിക്കൻ അക്കാദമി ഓഫ് ഡെർമറ്റോളജി ചൂണ്ടിക്കാട്ടുന്നു. വരണ്ട ചർമ്മത്തിൽ നിന്ന് മുക്തി നേടുന്നതിന് അത്യാവശ്യമായ ജലാംശം ചർമ്മത്തിൽ നൽകാൻ ഇത് സഹായിക്കും.

. പതിവായി ഒരു ലോഷൻ അല്ലെങ്കിൽ മോയ്‌സ്ചുറൈസർ ഉപയോഗിക്കുന്നത് പ്രധാനമാണ്, പ്രത്യേകിച്ച് നിങ്ങൾക്ക് വരണ്ട ചർമ്മമുണ്ടെങ്കിൽ. ആവശ്യത്തിന് വെള്ളം കുടിക്കാത്തത് ചർമ്മത്തിന് ആവശ്യമായ പോഷകങ്ങളും ഈർപ്പവും നഷ്ടപ്പെടുത്തും. ഇത് ചർമ്മത്തിൽ പ്രശ്നമുണ്ടാക്കുന്നു. 

Tags