മലബന്ധം തടയാൻ സഹായിക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം...

മലബന്ധം
മലബന്ധം

ഒന്ന്...

പെരുംജീരകം ചായ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ ഈ ചായ ഗ്യാസ്, ദഹനക്കേട് എന്നിവ ഇല്ലാതാക്കാനും മലബന്ധം തടയാനും സഹായിക്കും.

രണ്ട്...

ഉണക്കമുന്തിരി വെള്ളം ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ദഹന പ്രക്രിയയെ സഹായിക്കാനും മലബന്ധം തടയാനും ഏറ്റവും മികച്ച പാനീയമാണ് ഉണക്കമുന്തിരി വെള്ളം. ഇതിനായി 7 മുതൽ 8 ഉണക്കമുന്തിരി ഒരു രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കുക. രാവിലെ ഉണർന്നതിന് ശേഷം ഈ വെള്ളം കുടിക്കുക.

മൂന്ന്...

പപ്പായ ജ്യൂസ് ആണ് അടുത്തതായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവയൊക്കെ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ളതിനാല്‍‌ പപ്പായ ജ്യൂസ് കഴിക്കുന്നത് മലബന്ധത്തെ തടയാന്‍ സഹായിക്കും.

നാല്...

ഓറഞ്ച് ജ്യൂസ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഓറഞ്ചില്‍ പ്രധാനമായും വിറ്റാമിന്‍-സിയും ഫൈബറുകളുമാണ് അടങ്ങിയിരിക്കുന്നത്. ഇവ രണ്ടും മലബന്ധത്തെ ചെറുക്കാന്‍ സഹായിക്കുന്നതാണ്.

Tags