പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം കുടിക്കാറുണ്ടോ? എങ്കില്‍ അത് നിര്‍ത്തിക്കോ, ഇതാ കാരണങ്ങള്‍

google news
Plastic bottle

സ്ഥിരമായി പ്ലാസ്റ്റിക് കുപ്പികളില്‍നിന്നുള്ള വെള്ളം കുടിക്കുന്നത് മലയാളികള്‍ ശീലമാക്കിയിട്ടുണ്ട്. എന്നാല്‍, പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളം സ്ഥിരമായി കുടിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുകമെന്നാണ് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്.

പ്ലാസ്റ്റിക് ബോട്ടിലുകളിലെ വെള്ളത്തില്‍ ആയിരക്കണക്കിന് മൈക്രോ പ്ലാസ്റ്റിക് സാന്നധ്യം കണ്ടെത്തിയതോടെ ഇത്തരം കുപ്പിവെള്ളം സ്ഥിരമാക്കരുതെന്ന് നിര്‍ദ്ദേശിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. 5 മില്ലീമീറ്ററില്‍ താഴെ വലിപ്പമുള്ള സൂക്ഷ്മകണികകളായ മൈക്രോപ്ലാസ്റ്റിക് ആണ് കണ്ടെത്തിയവ. ഈ മൈനസ്‌ക്യൂള്‍ പ്ലാസ്റ്റിക് കണങ്ങള്‍ നമ്മുടെ സമുദ്രങ്ങളെ മാത്രമല്ല, നമ്മുടെ ശുദ്ധജലാശയങ്ങളെയും നാം ശ്വസിക്കുന്ന വായുവിനെപ്പോലും മലിനമാക്കുകയാണെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ലോകമെമ്പാടുമുള്ള കുപ്പിവെള്ള സാമ്പിളുകളില്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ കണ്ടെത്തി. പ്ലാസ്റ്റിക് കുപ്പികള്‍, ഡെര്‍മറ്റോളജിക്കല്‍ ഉല്‍പന്നങ്ങള്‍ എന്നിവയില്‍ നിന്ന് നമ്മുടെ ശരീരത്തിലേക്ക് കടക്കാനുള്ള കഴിവ് ഈ രാസവസ്തുക്കള്‍ക്കുണ്ട്. പല തരത്തിലുള്ള കടുത്ത ആരോഗ്യപ്രശ്‌നങ്ങളാണ് ഈ രാസവസ്തുക്കള്‍ ശരീരത്തിലുണ്ടാക്കുക.

വാട്ടര്‍ ബോട്ടിലുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ സൂക്ഷ്മത പുലര്‍ത്തുകയാണ് പ്രധാനം. സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഗ്ലാസ് പോലുള്ള വസ്തുക്കളുടെ വാട്ടര്‍ ബോട്ടിലുകളില്‍ മാത്രമേ വെള്ളം കുടിക്കുകയുള്ളൂ എന്ന് ഉറപ്പാക്കണം. ഈ ബദലുകള്‍ പരിസ്ഥിതിക്ക് മികച്ചതാണെന്ന് മാത്രമല്ല, മൈക്രോപ്ലാസ്റ്റിക്‌സ് ദോഷഫലങ്ങള്‍ ഇല്ലാതാക്കാനും സഹായിക്കും.

ടാപ്പ് വെള്ളത്തില്‍ മൈക്രോപ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മലിനീകരണം ഫലപ്രദമായി നീക്കം ചെയ്യാന്‍ കഴിയുന്ന വാട്ടര്‍ ഫില്‍ട്ടറേഷന്‍ സിസ്റ്റം ഉപയോഗിക്കുകയും ചെയ്യണം. ഒരു ഫില്‍ട്ടറേഷന്‍ രീതിയും തികഞ്ഞതല്ലെങ്കിലും, നൂതന ഫില്‍ട്ടറേഷന്‍ സാങ്കേതികവിദ്യകളുള്ള സംവിധാനങ്ങള്‍ തിരഞ്ഞെടുക്കുന്നത് കുടിവെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഗണ്യമായി കുറയ്ക്കും.

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പരിസ്ഥിതി മലിനീകരണത്തിനും സമുദ്രജീവികള്‍ക്കും ആവാസവ്യവസ്ഥകള്‍ക്കും ദോഷം വരുത്തുന്നു. നാം സുസ്ഥിരമായ ബദലുകള്‍ കണ്ടെത്തുകയും പ്ലാസ്റ്റിക് ഉപഭോഗം കുറയ്‌ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് മറ്റുള്ളവരെ ബോധവത്കരിക്കുകയും വേണം. പോകുന്നിടത്തെല്ലാം സുരക്ഷിതമായ വസ്തുക്കളില്‍ നിര്‍മ്മിച്ച വാട്ടര്‍ ബോട്ടില്‍ കൊണ്ടുപോയാല്‍ പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാം, ഒപ്പം ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാം.

 

Tags