രാവിലെ ഉപ്പ് ചേർത്ത് വെള്ളം കുടിച്ചാൽ ഇരട്ടി ഫലം

drinking water
drinking water

രാവിലെ ഉപ്പ് ചേർത്ത് വെള്ളം കുടിക്കുന്നത് നിരവധി ​ഗുണങ്ങൾ നൽകുന്നു 

1. ജലാംശം നിലനിർത്താൻ

ജലാംശം, നാഡികളുടെ പ്രവർത്തനം, പേശികളുടെ സങ്കോചം എന്നിവയ്‌ക്ക് ആവശ്യമായ സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയ ഇലക്ട്രോലൈറ്റുകൾ ഉറപ്പുവരുത്താൻ ഉപ്പുവെള്ളം സഹായിക്കുന്നു. വ്യായാമം ചെയ്യുന്നവർക്കും അമിതമായി വിയർക്കുന്നവർക്കും രാവിലെ ഉപ്പുവെള്ളം കുടിക്കുന്നത് മികച്ച ​ഗുണങ്ങൾ നൽകുന്നു.

2. ദഹനത്തിന്

ആമാശയത്തിലെ ദഹന എൻസൈമുകളുടെയും ഹൈഡ്രോക്ലോറിക് ആസിഡിന്റെയും ഉൽപാദനത്തെ ഉത്തേജിപ്പിക്കാനും ദഹനത്തിനും പോഷകങ്ങൾ ആഗിരണം ചെയ്യാനും ഉപ്പുവെള്ളത്തിന് കഴിയും. മലബന്ധം അകറ്റാനും ​ദഹനം മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

3. ചർമാരോ​ഗ്യത്തിന്

എക്സിമ, സോറിയാസിസ് തുടങ്ങിയ ചർമ രോ​ഗങ്ങളിൽ നിന്ന് രക്ഷ തേടുന്നതിന് ഉപ്പു വെള്ളം സഹായിക്കുന്നു. ശരീരത്തിലെ വീക്കം, നീര് തുടങ്ങിയവ കുറയ്‌ക്കാനും സഹായിക്കുന്നു.

4. ശ്വസനാരോ​ഗ്യത്തിന്

തൊണ്ട വേദന കുറയ്‌ക്കാനും ശ്വാസനാളത്തിലെ വീക്കം കുറയ്‌ക്കാനും ഉപ്പുവെള്ളം സഹായിക്കുന്നു. അലർജി, ജലദോഷം എന്നിവയുടെ ലക്ഷണങ്ങളും കുറയ്‌ക്കുന്നു.

5. വിഷാംശത്തെ പുറന്തള്ളാൻ

ശരീരത്തിൽ നിന്ന് വിഷാംശത്തെ പുറന്തള്ളാനും ഉപ്പുവെള്ളം സഹായിക്കും.

കൂടുതൽ ​ഗുണങ്ങൾ സ്വന്തമാക്കാൻ കടലുപ്പ് പോലുള്ള ശുദ്ധീകരിക്കാത്ത ഉപ്പ് ഉപയോ​ഗിക്കുന്നതാണ് നല്ലത്. ടേബിൾ ഉപ്പ് വൻ തോതിൽ സംസ്കരിച്ചാണ് വിപണിയിലെത്തുന്നതെന്ന കാര്യം മറക്കരുത്.

ചെറു ചൂടുവെള്ളത്തിൽ കാൽ ടീസ്പൂൺ ഉപ്പ് ലയിപ്പിച്ച് കുടിക്കാം. അമിതമാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉയർന്ന രക്തസമ്മർദ്ദം, വൃക്ക സംബന്ധമായ രോ​ഗങ്ങളുള്ളവർ എന്നിവർ ഉപ്പുവെള്ളം കുടിക്കരുത് . ഉപ്പുവെള്ളൺ അമിതമായാൽ നിർജ്ജലീകരണത്തിനും കാരണമാകുന്നു. ചിലർക്ക് വയറിളക്കത്തിനും ഉപ്പുവെള്ളം കാരണമാകുന്നു.
 

Tags