ദിവസവും ചായയിൽ പഞ്ചസാര മാറ്റി ഇത് ഉപയോഗിക്കൂ ;ആരോഗ്യത്തിന് നല്ലതാണ്

tea
tea

 ഇരുമ്പ്, മ​ഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും കലവറയാണ് ശർക്കര. ദിവസവും കുടിക്കുന്ന ചായയിൽ പഞ്ചസാര മാറ്റി ശർക്കര ഉപയോഗിച്ചാൽ ആരോഗ്യത്തിന് വളരെ ഗുണം ചെയ്യും.

ശർക്കര ഉപയോ​ഗിക്കുന്നത് കലോറി കുറച്ച് ശരീര ഭാരം നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ്. കൂടാതെ ദഹനം എളുപ്പമാക്കാനും ശർക്കര സഹായിക്കും. വിളർച്ചയുള്ളവർ ദിവസവും ഒരു ​ഗ്ലാസ് ശർക്കര ചായ പതിവാക്കുന്നത് ​ഗുണം ചെയ്യും. സമ്പന്നമായ പോഷകഗുണമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിച്ച് അണുബാധകളെ ചെറുക്കാനും ശർക്കരയ്ക്ക് കഴിയും.


ശർക്കരയിൽ സെലിനിയവും സിങ്കും ഓക്സിഡേറ്റീവ് അട​ങ്ങിയിട്ടുള്ളതിനാൽ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ശർക്കര ചായ കുടിക്കുന്നത് ആർത്തവ ക്രമക്കേടുകൾ പരിഹരിക്കുന്നതിന് സഹായിക്കുന്നു. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും മലബന്ധം ഒഴിവാക്കാനും, ചർമ്മത്തിന് തിളക്കം, ജലാംശം, ആരോഗ്യം എന്നിവ നൽകാനും ശർക്കര സഹായിക്കുന്നു.

Tags