അകാല വാര്‍ധക്യം തടയാൻ ഈ പാനീയം നിങ്ങളെ സഹായിക്കും
ഇന്ന് നമ്മളിൽ പലരും ചായയ്ക്കും കാപ്പിക്കും പകരം ഉപയോഗിക്കുന്ന ഒന്നാണ് ഗ്രീൻ ടീ.ആന്റി ഓക്സിഡന്റുകളുടെ കലവറയാണ്, കഫീൻ ന്റെ അളവ് കുറവാണു എന്നതുമാണ് ഗ്രീൻ ടീയുടെ ഗുണങ്ങൾ. ശരീരഭാരം കുറയ്ക്കുന്നതിനും, പ്രമേഹരോഗം നിയന്ത്രിക്കാനും, വിഷാദരോഗം, അല്ലർജി, പ്രോസ്റ്റേറ്റ് കാൻസർ, ബ്രേസ്റ് കാൻസർ കാൻസർ എന്നിവയെ ചെറുക്കാനും ഒരു പരിധിവരെ ഗ്രീൻ ടീ സഹായിക്കും. ഗ്രീൻ ടീയുടെ മറ്റ് ഗുണങ്ങൾ അറിയാം
അകാല വാര്‍ധക്യം തടയും
ഗ്രീന്‍ടീയില്‍ അടങ്ങിയിരിക്കുന്ന കാറ്റെക്കിന്‍ എന്ന രാസവസ്തുവാണ് ശരീരത്തിന്റെ അകാലവാര്‍ധക്യം തടയുന്നത്. ഈ രാസവസ്തു കോശങ്ങള്‍ നശിക്കുന്നത് തടയുകയാണ് ചെയ്യുന്നത്.
ദന്തസംരക്ഷണം
ഫ്‌ളൂറൈഡിന്റെ അക്ഷയഖനിയാണ് ഗ്രീന്‍ ടീ. ദന്തങ്ങളുടെയും ക്യാവിറ്റിയുടെയും സംരക്ഷണത്തിനും ബാക്ടീരിയ ആക്രമണത്തെ ചെറുക്കാനും കഴിയുന്നതാണ് ഫ്‌ളൂറൈഡ്. ഇതുവഴി പല്ലുകള്‍ക്കു കേടുണ്ടാകുന്നതും വായ്‌നാറ്റം തയാനും സാധിക്കും.
ചര്‍മസംരക്ഷണം
ചര്‍മത്തെബാധിക്കുന്ന അര്‍ബുദമടക്കമുള്ള രോഗങ്ങള്‍ക്കു നല്ലൊരു പ്രതിവിധിയാണ് ഗ്രീന്‍ടീ. അള്‍ട്രാവയലറ്റ് രശ്മികള്‍ ശരീരത്തിലടിക്കുന്നതു മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ തടയാന്‍ ഗ്രീന്‍ ടീക്കു കഴിയുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗ്രീന്‍ ടീ സ്ഥിരമായി കഴിക്കുന്നവരുടെ ചര്‍മത്തിന് ചുളിവുകള്‍ വേഗം വീഴില്ലെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.
തൂക്കം കുറയ്ക്കാന്‍ സഹായിക്കും
സ്ഥിരമായി ഗ്രീന്‍ ടീ കുടിക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. കുടവയര്‍ കുറയാനും ഗ്രീന്‍ ടീ നല്ലൊരു മാര്‍ഗമാണ്.