രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ നാരങ്ങ വെള്ളം ഇങ്ങനെ കുടിക്കൂ..
lemon water

പല ഭക്ഷണത്തിന്റെയും രുചി വർദ്ധിപ്പിക്കാൻ കഴിവുള്ള വസ്തുവാണ് നാരങ്ങ. ഈ ഒരു ഗുണം മാത്രമല്ല, നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും നാരങ്ങ സഹായിക്കുന്നു. കൂടാതെ ശരീരത്തിന് ആവശ്യമായ ഇരുമ്പിനെ ആഗിരണം ചെയ്യുന്നതിനും എല്ലുകളെ ബലപ്പെടുത്തുന്നതിനുമുള്ള കഴിവും നാരങ്ങയ്ക്കുണ്ട്. മുടിയെയും ചർമ്മത്തെയും മൃദുവാക്കാനും ഇവ സഹായിക്കുന്നു. എന്നാൽ ശരിരായ രീതിയിലല്ല നാരങ്ങ കഴിക്കുന്നതെങ്കിൽ ഗുണത്തിന് പകരം ദോഷമാകും ഉണ്ടാവുക.

വർഷങ്ങളായി പലരും ചെയ്തുവരുന്ന തെറ്റാണ് ചൂടുള്ള ഭക്ഷണത്തിൽ നാരങ്ങാ നീര് ചേർക്കുക എന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ നാരങ്ങയിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകൾ നഷ്ടപ്പെടുകയും നിങ്ങളുടെ ശരീരത്തിന് യാതൊരുവിധ ഗുണവും ലഭിക്കാതെയുമാകും. നാരങ്ങയിൽ ധാരാളമായി വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. ഉയർന്ന താപനിലയിൽ ഇവ വേഗം നശിക്കുന്നു. അതുകൊണ്ടുതന്നെ ചൂടുള്ള ഭക്ഷണത്തിൽ നാരങ്ങ ചേർക്കുമ്പോൾ വിറ്റാമിൻ സി നഷ്ടപ്പെടുന്നു. കൂടാതെ തടി കുറയ്ക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനുമായി ചൂടുവെള്ളത്തിൽ രാവിലെ നാരങ്ങാ നീര് ചേർത്ത് കുടിക്കാറുണ്ട്. ഇങ്ങനെ ചെയ്യുന്നതുകൊണ്ട് ശരീരത്തിന് യാതൊരുവിധ ഗുണവും ലഭിക്കില്ല. അതിനാൽ തിളപ്പിച്ച വെള്ളം തണുത്ത ശേഷം മാത്രം അതിലേയ്ക്ക് നാരങ്ങാ നീര് ചേർക്കുക.
 

Share this story