അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ ഈ ജ്യൂസുകള്‍ കുടിക്കാം

belly fat
belly fat

വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അഭംഗി മാത്രമല്ല, ആരോഗ്യത്തിനും അപകടകരമാണ്. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം.ഇന്ന് പലരും  നേരിടുന്ന  പ്രധാന പ്രശ്നം അടിവയറ്റിലെ കൊഴുപ്പാണ് .കൊഴുപ്പും കാര്‍ബോഹൈട്രേറ്റും പഞ്ചസാരയും അടങ്ങിയ ഭക്ഷണങ്ങളും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ  ഭക്ഷണങ്ങളും ഒഴിവാക്കുകയും കലോറി വളരെ കുറഞ്ഞ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുകയാണ് വേണ്ടത്.

അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന ചില ജ്യൂസുകള്‍ നോക്കാം

ആപ്പിൾ ജ്യൂസ്

ഫൈബര്‍ ധാരാളം അടങ്ങിയ പഴവർഗമാണ് ആപ്പിൾ. ആപ്പിൾ കഴിക്കുമ്പോൾ വിശപ്പ് പെട്ടെന്ന് ശമിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കുന്നതു തടയുകയും ചെയ്യും. അതുവഴി ശരീരഭാരവും നിയന്ത്രിക്കാം. കൂടാതെ പെക്ടിൻ ധാരാളം അടങ്ങിയ ആപ്പിള്‍ ഫാറ്റ് അടിയുന്നത് തടയുകയും ചെയ്യും. അതിനാല്‍ ആപ്പിള്‍ ജ്യൂസും കുടിക്കാം

apple juice

കിവി ജ്യൂസ്

കലോറി വളരെ കുറവും വിറ്റാമിന്‍ സി ധാരാളം അടങ്ങിയതുമായ കിവി കൊഴുപ്പിനെ പുറംതള്ളാനും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും.ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇവ ശരീരത്തിലെ ഫാറ്റ് പുറംതള്ളാന്‍ സഹായിക്കും. അതിനാന്‍ കിവി ജ്യൂസും പതിവായി കുടിക്കാം.

തണ്ണിമത്തന്‍ ജ്യൂസ്

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് തണ്ണിമത്തന്‍ ജ്യൂസ്. തണ്ണിമത്തനില്‍ ഏറ്റവുമധികം ഉള്ളത് വെള്ളമാണ്. ഭക്ഷണത്തിനു മുമ്പ് തണ്ണിമത്തൻ കഴിക്കുന്നത് അമിത കലോറികളൊന്നും എത്തിപ്പെടാതെ വയർ നിറയ്ക്കും.

watermelon

 ഫൈബറും അടങ്ങിയിരിക്കുന്നതിനാല്‍ ഇത് കൂടുതൽ ഭക്ഷണം കഴിക്കണമെന്ന തോന്നല്‍ ഇല്ലാതാക്കുകയും ചെയ്യും. തണ്ണിമത്തന്‍ ജ്യൂസ് കുടിക്കുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കും.

ഓറഞ്ച് ജ്യൂസ്

juice

ഓറഞ്ച് പോലുള്ള സിട്രസ് ഫ്രൂട്ട്‌സില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. വിറ്റാമിന്‍ സി അടങ്ങിയ ഓറഞ്ച് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. കലോറി കുറഞ്ഞതും ഫൈബറിനാല്‍ സമ്പന്നവുമായ ഓറഞ്ച് അടിവയറ്റിലെ കൊഴുപ്പിനെ പുറംതള്ളാനും സഹായിക്കും. ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

Tags