ചർമ്മത്തിന്റെ നിറം വീണ്ടെടുക്കാൻ ഈ ജ്യൂസ് കുടിക്കാം

google news
juice

അമിതമായി വെയിലേറ്റ് നിറം മങ്ങുന്നതിനു പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്നൊരു പൊടിക്കൈയുണ്ട്. ഭക്ഷണത്തിലൂടെ ഈ നിറം മങ്ങൽ വീണ്ടെടുക്കാം. മാതളം, ചെറുനാരങ്ങ, കുക്കുമ്പര്‍, കറിവേപ്പില എന്നിവയാണ് ഇതിനായി എടുക്കുന്നത്. ഇവ വച്ച് തയ്യാറാക്കിയ ഹെല്‍ത്തി പാനീയം വളരെ നല്ലതാണ്.

ഒരു ചെറിയ കുക്കുമ്പര്‍, ആര കപ്പ് മാതളം, 10-12 ഫ്രഷ് കറിവേപ്പിലകള്‍, പകുതി ചെറുനാരങ്ങയുടെ നീര് എന്നിവ നന്നായി ചേര്‍ത്ത് അടിച്ചെടുത്ത് സ്മൂത്തിയാക്കുക. ഇത് കഴിക്കുന്നത് വളരെ നല്ലതാണ്.

കുക്കുമ്പറിലെ ആന്‍റി-ഓക്സിഡന്‍റ്സ്, ‘സിലിക്ക’ എന്നിവയാണ് നിറംമാറ്റം പരിഹരിക്കാൻ സഹായകമാകുന്നത്. മാതളത്തിലെ വൈറ്റമിൻ സി, ആന്‍റി-ഓക്സിഡന്‍റ്സ് എന്നിവ നിറഞ്ഞതാണ്.കറിവേപ്പിലയിലും വൈറ്റമിൻ സിയും ആന്‍റി-ഓക്സിഡന്‍റ്സ് കാര്യമായി അടങ്ങിയിരിക്കുന്നു.വൈറ്റമിൻ സി അടങ്ങിയ ചെറുനാരങ്ങാനീരും ചര്‍മ്മത്തിന് ഗുണകരമാണ്.
 

Tags