വണ്ണം കുറയ്ക്കുമ്പോള്‍ എന്തുകൊണ്ട് മുടി കൊഴിയുന്നു

hairfalls
പ്രോട്ടീൻ കുറയുമ്പോള്‍ അത് കെരാട്ടിൻ

വണ്ണം കുറയ്ക്കാൻ ഡയറ്റ് തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ പോഷകങ്ങളുടെ കുറവ് വരാം. ഇത്  പലരും ശ്രദ്ധിക്കാറില്ല. ഇതാകാം മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നത്. 

'വണ്ണം കുറയ്ക്കാനായി ഒരുപാട് പേര്‍ പെട്ടെന്ന് ചോര്‍, റൊട്ടി, ഉരുളക്കിഴങ്ങ്, നെയ്, നേന്ത്രപ്പഴം, മുട്ട എന്നിങ്ങനെ പല ഭക്ഷണങ്ങളും പൂര്‍ണമായി ഒഴിവാക്കും. ഇതെല്ലാം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മുടി കൊഴിച്ചിലിന് സാധ്യതകളേറെയാണ്.

പ്രോട്ടീൻ കുറയുമ്പോള്‍ അത് കെരാട്ടിൻ (മുടിയുടെ വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകം) ഉത്പാദനത്തെ ബാധിക്കുകയും അങ്ങനെ മുടി കൊഴിച്ചിലുണ്ടാവുകയും ചെയ്യാം. ആകെ ഭക്ഷണത്തിന്‍റെ അളവ് കുറയുന്നതും ആരോഗ്യത്തെയും മുടി വളര്‍ച്ചയെയുമെല്ലാം ദോഷകരമായി ബാധിക്കാം. 

നല്ലരീതിയില്‍ വെള്ളം കുടിക്കുക, പ്രോട്ടീൻ നിര്‍ബന്ധമായും ഭക്ഷണത്തിലൂടെ ഉറപ്പാക്കുക, സീസണലായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക എന്നീ കാര്യങ്ങളെല്ലാം ശ്രദ്ധയിലുണ്ടാവുക. 

Share this story