ദഹനപ്രശ്നങ്ങൾ അകറ്റാൻ ഇതാ പുതിന കൊണ്ടുള്ള ചായ
mint tea

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് പുതിന. പുതിനയിലയിൽ ധാരാളമായി ആന്റി ഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു. വിറ്റാമിൻ സി അടങ്ങിയ ഇവ പ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും. പുതിനയില ദഹന പ്രശ്നമുള്ളവർക്ക് മികച്ചതാണ്. കാരണം ഇവ ദഹന പ്രക്രിയ വേഗത്തിലാക്കാൻ സഹായിക്കും.  

ആൻറി ഇൻഫ്ളമേറ്ററി ഗുണങ്ങൾ അടങ്ങിയ ഇവ ശ്വസനപ്രക്രിയയിൽ സംഭവിക്കുന്ന വ്യതിയാനങ്ങൾ ഒഴിവാക്കാനും സാഹിയിക്കുമെന്ന് വിദ​ഗ്ധർ പറയുന്നു. ചർമ്മത്തിൻറെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. 

ആൻറി ബാക്ടീരിയൽ ഗുണങ്ങളുള്ള പുതിന മുഖക്കുരുവിനെ തടയാനുള്ള കഴിവുണ്ടെന്നും പോഷകാഹാര വിദഗ്ധൻ മുൻമുൻ ഗനേരിവാൾ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. മൊത്തത്തിലുള്ള ആരോ​ഗ്യത്തിനായി പുതിന കൊണ്ടുള്ള ചായ ശീലമാക്കുന്നത് നല്ലതാണെന്നും ഗനേരിവാൾ പറഞ്ഞു. പുതിന ചായ  തയ്യാറാക്കുന്നത് എങ്ങനെയെന്നറിയാം...

വേണ്ട ചേരുവകൾ...

തേലിയ പൊടി                           1 ടീസ്പൂൺ
പുതിനയില                                  5 ഇലകൾ
 തേൻ                                         1 ടീസ്പൂൺ
വെള്ളം                                          2 ​ഗ്ലാസ് 
‌നാരങ്ങ നീര്                               1 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം...

ആദ്യം വെള്ളം നല്ല പോലെ തിളപ്പിക്കുക. തിളച്ച് കഴിഞ്ഞാൽ അതിലേക്ക് തേയില പൊടി ഇടുക. ശേഷം പുതിനയിലയും ചേർക്കുക. ശേഷം കുടിക്കുന്നതിന് പത്ത് മിനുട്ട് മുമ്പ് തേനും നാരങ്ങ നീരും ചേർക്കും. ശേഷം കുടിക്കാം.

Share this story