മുടിയിലെ താരൻ ഇല്ലാതാക്കാൻ ഇത് ഉപയോഗിച്ച് നോക്കൂ...
Oct 13, 2023, 09:15 IST

ഏറെ ഔഷധഗുണമുള്ള സസ്യങ്ങളിലൊന്നാണ് തുളസി. ചർമ്മസംരക്ഷണത്തിനും തുളസി മികച്ചൊരി മാർഗമാണ്. തുളസിക്ക് നിരവധി ആരോഗ്യ ഗുണങ്ങളും ആൻറി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് ചർമ്മത്തിന്റെയും മുടിയുടെയും സംരക്ഷണത്തിന് സഹായിക്കുന്നു. തുളസിയിട്ട വെള്ളം കുടിക്കുന്നത് ചർമ്മത്തിനും നല്ലതാണ്. അല്ലെങ്കിൽ തുളസിയരച്ചത് മുഖത്ത് പുരട്ടുന്നതും ഗുണം ചെയ്യും. മുടിയിലെ താരൻ ഇല്ലാതാക്കാനും തുളസി സഹായിക്കും.