മാതളനാരങ്ങ ദിവസവും ശീലമാക്കിയാൽ പലതുണ്ട് ​ഗുണങ്ങൾ

 Pomegranate
 Pomegranate

 മാതളനാരങ്ങ (Pomegranate), അനാർ, എന്നിങ്ങനെ അറിയപ്പെടുന്ന ഈ ഫലവർഗം ഈ അടുത്ത കാലത്തായാണ് നമ്മുടെ ശ്രദ്ധ നേടിയെടുത്തത്. ഏറെ പോഷകങ്ങൾ ഉള്ള ഇത് ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. ഏറെ പോഷകങ്ങൾ ഉള്ള ഇത് ഏറെ ആരോഗ്യ ഗുണങ്ങൾ ഉള്ളതു കൂടിയാണ്. പല രോഗങ്ങൾക്കും ഇത് നല്ല മരുന്നായി കരുതപ്പെടുന്നു. ഇതിൽ ധാരാളം പോളിഫിനോളുകൾ അടങ്ങിയിട്ടുണ്ട്. വൈറ്റമിൻ സി യുടെ ഉറവിടമാണ് ഇത്. അര കപ്പ് മാതള നാരങ്ങ ജ്യൂസിൽ 80 കലോറി,16 ഗ്രാം കാർബോ ഹൈഡ്രേറ്റ്സ്, 3 ഗ്രാം ഫൈബർ എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ഫോളേറ്റ് പൊട്ടാസിയം, വിറ്റാമിൻ കെ എന്നിവയാൽ സമ്പന്നമാണ് മാതള നാരങ്ങാ ജ്യൂസ്.

​ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ

ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ 3 പോംഗ്രനേറ്റ് വീതം കഴിയ്ക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുള്ളത്. ഇത് നല്ലൊന്നാന്തരം അട്രോജെനിക് ഏജന്റാണ്. ഇതിന് രക്തധമനികൾ ക്ലീനാക്കാൻ സാധിക്കും. ബിപി കുറക്കാൻ സാധിക്കും. രക്തക്കുഴലുകളിലെ തടസങ്ങൾ നീക്കാൻ ഇതേറെ നല്ലതുമാണ്. ബിപി പ്രശ്‌നങ്ങളുള്ളവർക്ക് ഇത് 3 വീതം 3 ആഴ്ച കഴിയ്ക്കുന്നത് ബിപി നിയന്ത്രണത്തിനും ഇതു വഴി ഹൃദയാരോഗ്യത്തിനും ഗുണകരമാണെന്ന് കാർഡിയോളജിസ്റ്റ് പറയുന്നു. 

ഇതിന്റെ ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ പല തരത്തിലും ഹൃദയാരോഗ്യത്തെ ശക്തിപ്പെടുത്തുന്ന ഒന്നാണ്. കൂടുതൽ നാരുകൾ അടങ്ങിയ, തവിട് കളയാത്ത ഭക്ഷണ സാധനങ്ങൾ കഴിക്കുക, ധാരാളം പച്ചക്കറികളും പഴങ്ങളും കഴിക്കുക, കൊഴുപ്പുള്ള പാൽ, ചീസ് തുടങ്ങിയവയുടെ ഉപയോഗം നിയന്ത്രിയ്ക്കുക, ഇവ കൊളസ്‌ട്രോൾ കാരണങ്ങളാകാം. ട്രാൻസ്ഫാറ്റുകൾ, സാച്വറേറ്റഡ് ഫാറ്റുകൾ എന്നിവയുടെ ഉപയോഗം കുറക്കുക, ഉപ്പ് കുറക്കുക, മദ്യപാനം, പുകവലി ഒഴിവാക്കുക എന്നിവയും ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്.

​ജ്യൂസായി കഴിക്കുന്നതിനേക്കാൾ നല്ലത്​

വൈറ്റ് ടീ, എപിഗ്യാലോക്യാക്ചിൻ ഗ്യാലേറ്റ് എന്ന പോളിഫിനോൾ, ഇത് ഗ്രീൻ ടീയിൽ കാണപ്പെടുന്ന ഒന്നാണ്. ഗ്രേപ് സീഡ്, ബ്ലൂ ബെറി, ബ്ലാക് ബെറി, റാസ്‌ബെറി എന്നിവ ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഡയറ്റീഷ്യൻ പറയുന്നു. ഇത് പഴമായും ജ്യൂസായുമെല്ലാം കഴിയ്ക്കാം.ജ്യൂസായി കഴിയ്ക്കുന്നതിനേക്കാൾ നല്ലത് ഇത് ഇതേ രീതിയിൽ തന്നെ കഴിയ്ക്കുന്നതാണ്. അതായത് പഴമായി തന്നെ കഴിയ്ക്കുന്നത്. പ്രമേഹ രോഗികൾക്കും 3 മാതളനാരങ്ങ വീതം കഴിയ്ക്കാം. ഇത് മൂന്ന് വ്യത്യസ്ത സമയങ്ങളിലായി കഴിയ്ക്കണം എന്നു മാത്രം.

എല്ലുകൾക്ക്​

പോംഗ്രനേറ്റ് ഹൃദയാരോഗ്യത്തിന് മാത്രമല്ല, മറ്റ് പല ആരോഗ്യപരമായ കാര്യങ്ങൾക്കും ഏറെ ഗുണകരമാണ്.ശരീരത്തിൽ ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കുമെന്ന് അറിയപ്പെടുന്നു, എന്നാൽ ഇത് കൂടാതെ, മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ഇത് സഹായിക്കും.ഫൈബർ അഥവാ നാരുകളുടെ മികച്ച ഉറവിടമാണ് മാതളനാരകം. ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്തുന്നു. ബ്രെയിൻ ആരോഗ്യത്തിന്, എല്ലുകൾക്ക്, ചർമത്തിന് തുടങ്ങിയ പല ഗുണങ്ങളും പോംഗ്രനേറ്റ് കഴിയ്ക്കുന്നത് കൊണ്ട് ലഭിയ്ക്കുന്നു.ബിപി കുറയ്ക്കാൻ ഇതേറെ നല്ലതാണ്. സിസ്റ്റോളിക് ബിപി പ്രത്യേകിച്ചും. അതായത് ആദ്യത്തെ ബിപി. 5-10 ശതമാനം വരെ ഇത് കുറയ്ക്കുന്നു. ഇത് രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിയ്ക്കുന്നു. ഇത് രക്തക്കുഴലുകളിലെ ക്ലോട്ടുകളെ മാറ്റുന്നു.നല്ല കൊളസ്‌ട്രോൾ വർദ്ധിപ്പിയ്ക്കാനും ട്രൈ ഗ്ലിസറൈഡ് കുറയ്ക്കാനും ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിലെ കൊഴുപ്പു കുറയ്ക്കുന്നതിനാൽ ഹാർട്ട് സംബന്ധമായ രോഗത്തിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും.

ഇതു പോലെ മുടി കൊഴിച്ചിൽ മാറ്റാൻ ഇതേറെ നല്ലതാണ്. ശരീരത്തിലെ നീർക്കെട്ട് കുറയ്ക്കാൻ ഇതേറെ നല്ലതാണ്. ഇതാണ് മാതള ജ്യൂസ് ക്ഷീണം പെട്ടെന്ന് മാറ്റുന്നത്. ഇതു പോലെ ഇതിന് രക്തചംക്രമണം വർദ്ധിപ്പിയ്ക്കാനും നല്ലതാണ്. അനീമിയ പോലുള്ള പ്രശ്‌നങ്ങളെങ്കിൽ ഇതേറെ നല്ലതാണ്. ഇത് രക്തക്കുഴലിന്റെ ഇലാസ്റ്റിസിറ്റി വർദ്ധിപ്പിയ്ക്കുന്നു. നമ്മുടെ ശ്വാസകോശ പ്രശ്‌നങ്ങൾക്ക് മാതള ജ്യൂസ് നല്ലതാണ്. ശ്വാസകോശത്തിന്റെ കഴിവ് വർദ്ധിപ്പിയ്ക്കുന്നു. കിതപ്പ്, കാലിൽ നീർക്കെട്ട് പോലുള്ള ലക്ഷണങ്ങളോടെ വരുന്ന ശ്വാസ കോശ രോഗങ്ങൾക്ക് ഇതേറെ നല്ലതാണ്. മസിലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. വായിൽ നിന്നുളള രക്തപ്രവാഹത്തിന് ഇത് നല്ല മരുന്നാണ്. ഇതു പോലെ തന്നെ പല്ലിൽ അടിഞ്ഞു കൂടുന്ന പ്ലേക് കുറയ്ക്കാനും നല്ലതാണ്.

Tags