മുടി വളരാൻ കറിവേപ്പില ; ഇങ്ങനെ ഉപയോ​ഗിക്കൂ

curry leaves

മുടിവളർച്ചയ്ക്ക് എപ്പോഴും പ്രകൃതിദത്തമായ പ്രതിവിധികൾ പരീക്ഷിക്കുന്നതാണ് കൂടുതൽ നല്ലത്. താരനകറ്റാനും മുടി വളരാനും മികച്ചതാണ് കറിവേപ്പില. കറിവേപ്പിലയിൽ വിറ്റാമിൻ സി, വിറ്റാമിൻ ബി, പ്രോട്ടീനുകൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും കറിവേപ്പില സഹായിക്കുന്നു.

അമിനോ ആസിഡുകളുടെ സമ്പന്നമായ ഉറവിടമായതിനാൽ മുടിക്ക് കറിവേപ്പില വളരെ ഉപയോഗപ്രദമാണ്. കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡുകൾ മുടിയുടെ ശക്തി നിലനിർത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.

കറിവേപ്പിലയിൽ അവശ്യ പോഷകങ്ങൾ, വിറ്റാമിനുകൾ, പ്രോട്ടീനുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ പോഷിപ്പിക്കാനും മുടികൊഴിച്ചിൽ തടയാനും സഹായിക്കുന്നു. കാൽസ്യം, ഇരുമ്പ്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങൾ മുടിയ്ക്ക് ആവശ്യമായ പോഷണം നൽകുന്നു. കറിവേപ്പിലയ്ക്ക് ഫംഗസ്, ബാക്ടീരിയ അണുബാധകൾക്കെതിരെ പോരാടാനും ചികിത്സിക്കാനും കഴിവുണ്ട്.

കറിവേപ്പിലയുടെ ആന്റി ഫം​​ഗൽ, ആന്റി  ബാക്ടീരിയൽ, ആന്റി - ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആരോഗ്യകരമായ തലയോട്ടിയ്ക്ക് സഹായിക്കുന്നു. അവ തലയോട്ടിയെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

തൈരും കറിവേപ്പിലയും ചേർത്തുള്ള ഹെയർക്ക് പാക്ക് മുടി വളരാൻ സഹായകമാണ്. ഒരു പിടി കറിവേപ്പില എടുത്ത് കട്ടിയുള്ള പേസ്റ്റ് രൂപത്തിലാക്കി അരച്ചെടുക്കുക. 3-4 ടേബിൾസ്പൂൺ തൈരിലേക്ക് ഒരു ടേബിൾ സ്പൂൺ കറിവേപ്പില പേസ്റ്റ് ചേർക്കുക. ശേഷം മുടിയിൽ തേച്ച്പിടിപ്പിക്കുക. തലയോട്ടിയുടെ ആരോഗ്യം വർദ്ധിപ്പിക്കാനും മുടി മൃദുവും തിളക്കവുമുള്ളതാക്കാനും ഈ പാക്ക് സഹായിക്കും.

കുറച്ച് നെല്ലിക്ക ചെറിയ കഷണങ്ങളായി മുറിച്ച് ബ്ലെൻഡറിൽ ഇടുക. ഇതിലേയ്ക്ക് ഒരു പിടി കറിവേപ്പിലയും കുറച്ച് വെള്ളവും ചേർക്കുക. ഈ ചേരുവകൾ മിക്സിയിൽ ഇട്ട് നന്നായി അടിച്ചെടുത്ത് മിശ്രിതമാക്കുക. ഇത് ശിരോചർമ്മത്തിലും മുടിയിലും പുരട്ടുക.

Tags