കർക്കടകകാലത്തെ കഷ്ടതകൾ മാറ്റാൻ പത്തിലക്കറികൾ

pathilakkari
pathilakkari


പയറില

ചെറുപയറിന്റെയും വൻപയറിന്റെയും ഇല തോരൻ വെയ്ക്കാൻ ഉപയോഗിക്കാം. ശരീരതാപം ക്രമീകരിക്കാനുള്ള കഴിവേറെയുള്ള ഇലക്കറി.

മത്തൻ

മത്തനില തോരൻ പഴയകാലത്ത് കേരളീയരുടെ പ്രധാന വിഭവമായിരുന്നു. ധാതുക്കളുടെ കലവറയാണിത്. ജീവകം എ, സി എന്നിവ ഏറെയുണ്ട്.

മുള്ളൻചീര

പാഴ്ചെടിയായി കരുതപ്പെടുമെങ്കിലും മൂത്രാശയ രോഗങ്ങൾക്കും ത്വഗ്രോഗങ്ങൾക്കും ഫലപ്രദമായ ഘടകങ്ങളേറെയുള്ള ചെടി. ഇലയും ഇളന്തണ്ടും കറിക്കുപയോഗിക്കാം.

കുമ്പളം

വള്ളിച്ചെടികളിൽ ഉണ്ടാകുന്ന ഫലങ്ങളിൽ ഏറ്റവും ഉത്തമമായി ആയുർവേദ ശാസ്ത്രം കരുതുന്നതാണ് കുമ്പളങ്ങയെ. കാസഹരൗഷധം. ശ്വാസകോശരോഗങ്ങളിൽ ശ്രേഷ്ഠമായ ഔഷധം. മൂത്രാശയരോഗങ്ങൾക്കും ഫലപ്രദം. ഇതിന്റെ തളിരില ഇലക്കറികളിൽ മുൻപിൽ. തോരനായി ഉപയോഗിക്കാം. കുമ്പളങ്ങാനീര് പ്രകൃതിചികിത്സയിലും മരുന്നാണ്.

pathila

മണിത്തക്കാളി

രക്തം ശുദ്ധീകരിക്കാൻ കഴിവുള്ള ഇലക്കറിയാണിത്. രക്തസ്രാവം നിർത്തുന്നതിനും മുറിവുണക്കുന്നതിനും പ്രത്യേക കഴിവുണ്ട്. മലശോധനയ്ക്കും ഏറെ ഗുണകരമാണീ ഇലക്കറി.
ചീര

കണ്ണുകൾക്കും ചർമത്തിനും അത്യാവശ്യമായ ജീവകം എ ഏറെയുള്ള ഇലക്കറി. പ്രോട്ടീനും ധാതുലവണങ്ങളും ഏറെയുണ്ട്.

തഴുതാമ

മരുന്നായും ഇലക്കറിയായും ഏറെ ഫലപ്രദമായ സംസ്‌കൃതത്തിൽ പുനർനവ എന്നറിയപ്പെടുന്ന ചെടിക്ക് ശരീരത്തെ നവീകരിക്കാനുള്ള കഴിവുണ്ട്. കണ്ണുകൾക്ക് ഫലപ്രദം. വൃക്കകളെയും മൂത്രാശയത്തെയും ശുദ്ധീകരിക്കാൻ കഴിവുള്ള തഴുതാമ നീരിനെ ഇല്ലാതാക്കാൻ കഴിവുള്ള ചെടിയാണ്. പൊട്ടാസ്യവും നൈട്രേറ്റും ധാരാളമായുണ്ട്.

തകര

ചർമരോഗങ്ങൾക്ക് കാരണമായ അണുക്കളെ നശിപ്പിക്കാൻ കഴിവുള്ള ഇലക്കറി. തകരയില കൊണ്ടുള്ള കഷായം വിരേചനൗഷധം കൂടിയാണ്.

ചേമ്പില

ജീവകം എ.യുടെ കലവറ. കാത്സ്യം, ഇരുമ്പ്, ജീവകം ബി ഒന്ന്, രണ്ട് എന്നിവയും ധാരാളമുള്ള ചേമ്പില ഇലക്കറിയായിമുമ്പേ തിരഞ്ഞെടുത്തിരുന്നു.

Tags