ഹൈപ്പർടെൻഷൻ നിയന്ത്രിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...

hypertension

രക്തസമ്മർദ്ദം സാധാരണ നിലയേക്കാൾ വേഗത്തിലാകുന്ന അവസ്ഥയെ ഹൈപ്പർടെൻഷൻ എന്ന് സൂചിപ്പിക്കുന്നു. ഉയർന്ന രക്തസമ്മർദ്ദം ഏറ്റവും സാധാരണമായ രോഗങ്ങളിൽ ഒന്നാണ്. ചില ലളിതമായ ജീവിതശൈലി മാറ്റങ്ങളിലൂടെ ഉയർന്ന ബിപി നിയന്ത്രിക്കാൻ സാധിക്കും. ഉയർന്ന ബിപി നിയന്ത്രിക്കുന്നതിൽ ഭക്ഷണത്തിന് പ്രധാന പങ്കാണുള്ളത്. ഹൈപ്പർടെൻഷൻ നിയന്ത്രിക്കുന്നതിന് ആരോഗ്യകരമായ ഭക്ഷണം വളരെ സഹായകരമാണ്. DASH, മെഡിറ്ററേനിയൻ ഡയറ്റ് തുടങ്ങിയ ഭക്ഷണരീതികൾ രക്തസമ്മർദ്ദം കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ആപ്പിൾ

ആപ്പിളിലെ ലയിക്കുന്ന നാരുകൾ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുന്നതിനും ഹൈപ്പർടെൻഷൻ സാധ്യത കുറയ്ക്കുന്നതിനും സഹായിക്കുന്നതായി അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

ബ്രൊക്കോളി

ഫ്‌ളേവനോയിഡുകളും നൈട്രിക് ഓക്‌സൈഡും ബ്രൊക്കോളിയിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്നു. ആഴ്ചയിൽ 4 തവണയോ അതിൽ കൂടുതലോ ബ്രൊക്കോളി കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുന്നതായി പഠനം പറയുന്നു.

ധാന്യങ്ങൾ

ഉയർന്ന രക്തസമ്മർദ്ദമുണ്ടെങ്കിൽ കൂടുതൽ ധാന്യങ്ങൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

ഇലക്കറികൾ

ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ മഗ്നീഷ്യം സഹായിക്കും. പച്ച ഇലക്കറികൾ,  സൂര്യകാന്തി വിത്തുകൾ, മത്തങ്ങ വിത്തുകൾ എന്നിവയിൽ മഗ്നീഷ്യത്തിൻ്റെ അളവ് കൂടുതലാണ്. വിത്തുകളിലും പരിപ്പുകളിലും ഹൃദയാരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്.

Tags