കരിക്കിന്‍ വെള്ളം കുടിച്ച് ദിവസം തുടങ്ങിയാല്‍...

coconutwater

 കരിക്കിൻ വെള്ളം കുടിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ചെറുതല്ല. പ്രകൃതിയിൽനിന്നു ലഭിക്കുന്ന ഒരു കലർപ്പുമില്ലാത്ത വെള്ളമാണ് കരിക്കിൻവെള്ളം. ഒരു മായവും കലരാത്തതുകൊണ്ടുതന്നെ നിരന്തരം കുടിച്ചാൽ ശരീരത്തിനു ആരോഗ്യപരമായ മാറ്റങ്ങളുണ്ടാകും. ഇത് ആരോഗ്യം മാത്രമല്ല സൗന്ദര്യവും വർധിപ്പിക്കുന്നു.  ധാരാളം ആൻറി ഓക്സിഡൻറ്സും ധാതുക്കളും അടങ്ങിയ കരിക്കിൻ വെള്ളം പല രോഗങ്ങളും ഭേദമാക്കാനും സഹായിക്കുന്നു. കരിക്കിൻ വെള്ളം തടി കുറയ്ക്കാൻ നല്ലതാണ്. 

 ത്വക്ക് രോ​ഗങ്ങൾ വരാതിരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വരണ്ട ചർമ്മം, മുഖത്തെ ചുളിവുകൾ, മുഖക്കുരു എന്നിവ ഇല്ലാതാക്കാൻ ദിവസവും കരിക്കിൻ വെള്ളം കുടിക്കുന്നത് ​ഗുണം ചെയ്യും. കരിക്കിൻ വെള്ളം ഉപയോ​ഗിച്ച് മുഖം കഴുകുന്നത് മുഖം കൂടുതൽ തിളക്കമുള്ളതാക്കാൻ സഹായിക്കുന്നു. 

കിഡ്നി ശുദ്ധീകരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. അത് പോലെ തന്നെ മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും. വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടെങ്കിൽ അത് ദിവസങ്ങൾ കൊണ്ട് തന്നെ ഇല്ലാതാക്കും. 

 ​ഗർഭിണികൾ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കണം. ​ഗർഭകാലത്ത് മലബന്ധം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മലബന്ധം പ്രശ്നം അകറ്റാനും ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും ഏറെ നല്ലതാണ് കരിക്കിൻ വെള്ളം. 

 തൈറോയ്ഡിൻറെ കുറവ് പരിഹരിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. തൈറോയ്ഡ് ഹോർമോണുകൾ വർധിപ്പിക്കുന്നതിനും അവയുടെ പ്രവർത്തനം ത്വരിതപ്പെടുത്തുന്നതിനും കരിക്കിൻ വെള്ളം സഹായിക്കും.

മാനസികസമ്മർദ്ദം കുറയ്ക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. ഇലക്ട്രോലൈറ്റുകൾ ധാരാളം ഉള്ളിലെത്താൻ സഹായിക്കുന്നു.

 പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് കരിക്കിൻ വെള്ളം. വിറ്റാമിനുകൾ ധാരാളം അടങ്ങിയ ഒന്നാണ് കരിക്കിൻ വെള്ളം. നിയാസിൻ, ഫിറിഡോക്സിൻ,റിബോഫ്ലബിൻ പോലുള്ള വിറ്റാമിനുകൾ കരിക്കിൻ വെള്ളത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്.  ശരീരത്തിലെ അണുക്കളെ നശിപ്പിക്കാനുള്ള കഴിവ് കരിക്കിൻ വെള്ളത്തിനുണ്ട്. 

തടി കുറയ്ക്കാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കരിക്കിൻ വെള്ളം കുടിക്കുക. കരിക്കിൻ വെള്ളം ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കി തടി കുറയ്ക്കാൻ സഹായിക്കുന്നു. ഭക്ഷണത്തിലെ നല്ല അംശങ്ങൾ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനും കരിക്കിൻ വെള്ളം ഗുണകരമാണ്.

Tags