നെയ്യ് കഴിച്ചാൽ കൊളസ്ട്രോൾ കൂടുമോ? അറിയാം ഈ കാര്യങ്ങൾ...

google news
ghee

മധുരപലഹാരങ്ങളിലും മറ്റ് വിഭവങ്ങളിലും ചേർക്കുന്ന പ്രധാന ചേരുവകയാണ് നെയ്യ്. കുട്ടികൾക്ക് നെയ്യ് നൽകുന്നത് പ്രതിരോധശേഷി കൂട്ടുന്നതിനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും ഫലപ്രദമാണ്. നെയ്യ് കഴിച്ചാൽ കൊളസ്‌ട്രോളിൻ്റെ അളവ് കൂട്ടുമോ?

നെയ്യിൽ ഉയർന്ന പൂരിത കൊഴുപ്പ് ഉണ്ടെന്ന് ധാരാളം തെറ്റിദ്ധാരണകൾ ഉണ്ട്. ഇത് കൊളസ്ട്രോൾ, ഹൃദ്രോഗം, ശരീരഭാരം വർദ്ധിപ്പിക്കൽ എന്നിവയിലേക്ക് നയിക്കുന്നതായി പലരും കരുതുന്നു. എന്നാൽ നെയ്യ് നല്ല കൊളസ്ട്രോൾ മെച്ചപ്പെടുത്തുകയും ശരീരത്തിലെ ആരോഗ്യകരമായ കൊഴുപ്പ് നിലനിർത്തുകയും ചെയ്യുന്നുവെന്ന് ആയുർവേദം വിദ​ഗ്ധർ പറയുന്നു.

ദിവസേന ചെറിയ അളവിലെങ്കിലും നെയ്യ് ആഹാരത്തിൽ ഉൾപ്പെടുത്തണമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കുട്ടികളിലും പ്രായമേറിയവരിലും ഇത് ഒട്ടും ഒഴിവാക്കാനാകില്ല. മസ്തിഷ്ക കോശങ്ങളുടെ പോഷണത്തിന് നെയ്യ് അത്യന്താപേക്ഷിതമാണ്.

നെയ്യ് കഴിച്ചാൽ ചീത്ത കൊളസ്ട്രോൾ കൂടുകയില്ലേ എന്നു സംശയം ഉണ്ടാകാം. വേണ്ട രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ മിതമായ രീതിയിൽ ആഹാരരൂപേണയും ഔഷധമായും നെയ്യ് ഉപയോഗിക്കുന്നത് കൊളസ്ട്രോൾ അളവിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് വിദ​ഗ്ധർ പറയുന്നു.

നെയ്യിൽ ഗണ്യമായ അളവിൽ ബ്യൂട്ടിറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് വിവിധ രോഗങ്ങൾക്കെതിരെ ശരീരത്തിൻ്റെ പ്രതിരോധ പ്രതികരണം വർദ്ധിപ്പിക്കുന്നു. നെയ്യ് പതിവായി കഴിക്കുന്നത് രോഗങ്ങളെ ചെറുക്കുന്ന കോശങ്ങളുടെ വളർച്ച കൂട്ടുന്നു. ഇത് മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷിക്ക് സഹായകമാകും.

ഭക്ഷണത്തിൽ നെയ്യ് ഉൾപ്പെടുത്തുന്നത് മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. കൂടാതെ, രാവിലെ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും.

നെയ്യ് ഉപയോഗിക്കുന്നത് ചർമ്മത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. വിറ്റാമിനുകളാൽ സമ്പന്നമായ നെയ്യ് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും സഹായിക്കുന്നു. കൂടാതെ, ചർമ്മത്തിൽ നെയ്യ് പുരട്ടുന്നത് ആരോഗ്യകരവും തിളക്കമുള്ളതുമായ തിളക്കം നൽകുകയും ചെയ്യുന്നു. ദഹനത്തെ സഹായിക്കുന്ന പോഷകങ്ങളാൽ സമ്പന്നമാണ് നെയ്യ്. വയറിൻ്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. ദിവസവും രാവിലെ ഒരു ടീസ്പൂൺ നെയ്യ് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു.

Tags