കുട്ടികളുടെ ജലദോഷത്തിനൊരു പരിഹാരം ഇതാ

cold
cold

അമ്മമാരെ ഏറ്റവും കൂടുതലായി വേവലാതിപ്പെടുത്തുന്ന കാര്യമാണ് കുട്ടികളുടെ ജലദോഷം  . കുട്ടികള്‍ക്കു മരുന്നു കൊടുക്കുന്നതു വളരെ ശ്രദ്ധയോടെ വേണമെന്നു ഡോക്ടര്‍മാരും പഴമക്കാരും ഒരേ പോലെ പറയാറുണ്ട്. പക്ഷേ, ഇന്നത്തെ തിരക്കേറിയ കാലത്ത് ഒരു അസുഖം വന്നാല്‍ എത്രയും പെട്ടെന്നു സുഖപ്പെടാന്‍ ആശുപത്രികളെയും മരുന്നുകളെയും ആശ്രയിക്കുക പതിവാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ജലദോഷത്തിനും പനിക്കുമൊക്കെ വീട്ടില്‍തന്നെ ഉണ്ടാക്കാവുന്ന ഒരു ഔഷധക്കൂട്ട് ഏറെ ഗുണകരമാണെന്നാണ് അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്.

manjal chaya
നീര്‍ക്കെട്ടിനു പ്രായവ്യത്യാസമില്ലാതെ ഗുണകരമായ മഞ്ഞളാണ് പ്രധാന ചേരുവ.ജലദോഷത്തിനും അതുവഴി പനിക്കും കാരണമാവുക. ഒരു ഗ്ലാസ് തിളപ്പിച്ച പാലില്‍ ഒരു ടീസ്പൂണ്‍ മഞ്ഞപ്പൊടിയിട്ടാണ് ഈ ഒറ്റമൂലി തയാറാക്കേണ്ടത്. അൽപ്പം കുരുമുളകു പൊടി ചേര്‍ക്കുന്നതും നല്ലതു തന്നെ. ഇതു ചേര്‍ത്തു നന്നായി ഇളക്കിയ ശേഷം ദിവസം രണ്ടു നേരമായി കുട്ടിക്കു കൊടുത്താല്‍ ജലദോഷം തുടക്കത്തിലേ മാറും.

മൂക്കൊലിപ്പും ചുമയുമായി തുടങ്ങുന്ന ജലദോഷം പനിയിലെത്തുമ്പോഴേക്കും ചിലപ്പോള്‍ നിയന്ത്രിക്കാനാവാതെ വരും. അതുകൊണ്ടു വീട്ടില്‍തന്നെ രോഗത്തിന്റെ തുടക്കം നിയന്തിക്കാന്‍ കഴിഞ്ഞാല്‍ ഏതുതന്നെയായിരിക്കും ഏറ്റവും ഉത്തമം.

Tags