മസ്തിഷ്കാരോഗ്യത്തിന് ഇത് കഴിക്കുന്നത് ഏറെ നല്ലതാണ്

brain tumor
brain tumor

നമ്മൾ എല്ലാവരും കാരറ്റ് കഴിക്കാറുണ്ടെങ്കിലും അതിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. കാരറ്റിനു നിറം നൽകുന്ന കരോട്ടിനും ആന്റിഓക്സിഡന്റുകളുമാണ് കാരറ്റിനെ കൂടുതൽ ഗുണമുള്ളതാക്കുന്നത്.

ഇന്റർനാഷണൽ ഗ്ലൈസെമിക് ഇൻഡക്സ് ടേബിൾ അനുസരിച്ച്, കാരറ്റിന്റെ ഗ്ലൈസെമിക് ഇൻഡക്സ് 32, ഗ്ലൈസെമിക് ലോഡ് മൂന്നുമാണെന്ന് കൃഷ്ണ വിശദീകരിച്ചു. പാചക രീതിയെ അടിസ്ഥാനമാക്കി ഗ്ലൈസെമിക് സൂചിക മാറുമെന്നും അവർ വ്യക്തമാക്കി.

പ്രമേഹമുള്ളവർക്ക് കാരറ്റ് മിതമായ അളവിൽ കഴിക്കാം. ഒരു കപ്പ് കാരറ്റ് 15 ഗ്രാം കാർബോഹൈഡ്രേറ്റ് നൽകുന്നു. കാരറ്റിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ഗ്ലൂക്കോസ് മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് കുറയ്ക്കാൻ മറ്റ് പച്ചക്കറികൾക്കൊപ്പം കാരറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്താം .

കാരറ്റിലുള്ള പൊട്ടാസ്യം രക്തക്കുഴലുകളിലെ മർദം കുറക്കാൻ സാഹയിക്കും. അത് രക്തപ്രവാഹത്തെ സഹായിക്കുകയും രക്തസമ്മർദ്ദം കുറക്കുകയും ചെയ്യും. 

വിറ്റാമിൻ ബി6, കെ, ഫോസ്ഫറസ്, ആന്റി ഓക്സിഡന്റ്സ് എന്നിവ കാരറ്റിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് എല്ലിന്റെയും മസ്തിഷ്കത്തിന്റെയും ആരോഗ്യം വർധിപ്പിക്കുന്നു. 

ബീറ്റ കരോട്ടിൻ, ലൂട്ടീൻ, ലൈകോപെൻ എന്നിവ കൂടാതെ വൻ തോതിൽ സിലിക്കണും കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ചർമത്തിന്റെയും നഖങ്ങളുടെയും ആരോഗ്യം സംരക്ഷിക്കാൻ ഇവ സഹായിക്കും.കാരറ്റിന് നിറം നൽകുന്ന ബീറ്റ കരോട്ടിനിൽ വിറ്റാമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ​ചർമത്തിന് പ്രായമാകുന്നത് തടയുക, മുഖക്കുരു ഉണ്ടാകുന്നത് തടയുക, പുതിയ സെല്ലുകൾ ഉണ്ടാകാൻ സഹായിക്കുക തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ പ്രവർത്തനമാണ്.

ശരീരത്തിൽ അനാരോഗ്യകരമായ രീതിയിൽ ​കൊളസ്ട്രോൾ നില ഉയരുന്നത് തടയാൻ സഹായിക്കുന്ന വിധത്തിലുള്ള കാൽസ്യം കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയാഘാതമുൾപ്പെടെയുള്ള രോഗങ്ങൾ കുറക്കാൻ സഹായിക്കുന്നു. 

നാരംശം കൂടുതലുള്ളതിനാൽ തന്നെ കാരറ്റ് ദഹനത്തിന് ഏറ്റവും നല്ലതാണ്. ശോധനകൂടി മെച്ചപ്പെടുന്നതോടെ ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താൻ സാധിക്കും. 

ശരീരഭാരം കുറക്കാനുള്ള ശ്രമത്തിലാണ് നിങ്ങളെങ്കിൽ ഭക്ഷണക്രമത്തിൽ തീർച്ചയായും കാരറ്റ് ഉൾപ്പെടുത്തണം. ഫൈബർ ധാരാളമടങ്ങിയ പച്ചക്കറിയാണ് കാരറ്റ്. വെള്ളത്തിൽ ലയിക്കുന്നതും അല്ലാത്തതുമായ നാരംശം ഒരുപോലെ കാരറ്റിൽ അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന ഫൈബർ, ദഹനത്തിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കും. ലയിക്കാത്ത ഫൈബർ ശോധന എളുപ്പമാക്കും. 

കാരറ്റിൽ ലൂട്ടീൻ, ലൈകോപെൻ തുടങ്ങിയ ഘടകങ്ങൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ലൂട്ടിൻ അരിപ്പപോലെ പ്രവർത്തിച്ച് സൂര്യവെളിച്ചം ​തട്ടി നശിക്കുന്നതിൽ നിന്ന് കണ്ണിലെ കോശങ്ങളെ തടയുന്നു. നല്ല കാഴ്ചശക്തി നിലനിർത്തുന്നതിനും രാത്രി കാഴ്ചക്കും ഇവ സഹായിക്കുന്നു. ​ 

Tags