കാത്സ്യത്തിന്റെ കുറവ് പരിഹരിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ...

Calcium

എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് വേണ്ട ഒരു ധാതുവാണ് കാത്സ്യം. കാത്സ്യം ശരീരത്തിൽ കുറയുമ്പോൾ പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം.  നാം കഴിക്കുന്ന ഭക്ഷണമാണ് കാത്സ്യത്തിന്‍റെ പ്രധാന ഉറവിടം. അത്തരത്തില്‍ കാത്സ്യം അടങ്ങിയ പഴങ്ങളെ പരിചയപ്പെടാം...

ഒന്ന്...

ഓറഞ്ചാണ് ആദ്യമായി  ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, കാത്സ്യം തുടങ്ങിയവ അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

രണ്ട്...  

ഡ്രൈഡ് ഫിഗ്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. അര കപ്പ് ഡ്രൈഡ് ഫിഗ്സില്‍ 120 മൈക്രോഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യത്തിനും ഡ്രൈഡ് ഫിഗ്സ് കഴിക്കാം.

മൂന്ന്...

കിവിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയവ അടങ്ങിയ കിവിയും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

നാല്...   

പ്രൂണ്‍സ് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബറും കാത്സ്യവും അടങ്ങിയ പ്രൂണ്‍സ് കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

അഞ്ച്...

ബ്ലാക്ക്ബെറിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ കെയും മറ്റും അടങ്ങിയ ഇവയും എല്ലുകള്‍ക്ക് ഗുണം ചെയ്യും.

ആറ്...

ഈന്തപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. 100 ഗ്രാം ഈന്തപ്പഴത്തില്‍ 64 മില്ലിഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.

ഏഴ്...

പൈനാപ്പിളാണ് ഏഴാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയിലും കാത്സ്യം അടങ്ങിയിട്ടുണ്ട്.

എട്ട്...

പേരയ്ക്കയാണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. കാത്സ്യം അടങ്ങിയ ഇവയും എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.

Tags