മുഖകാന്തി കൂട്ടാൻ തെെര് ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കാം

google news
face

ചർമ്മസംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർ​ഗങ്ങൾ പരീക്ഷിക്കുന്നതാണ് കൂടുതൽ സുരക്ഷിതം. മുഖത്തെ കരുവാളിപ്പ്, മുഖക്കുരു, കണ്ണിന് ചുറ്റുമുള്ള കറുപ്പ് എന്നിവ മാറാൻ ഏറ്റവും നല്ലതാണ് തെെര്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ തെെര് കൊണ്ടുള്ള പാക്കുകൾ പരീ​ക്ഷിക്കുന്നത് ഇവ മാറികിട്ടാൻ ഫലപ്രദമാണ്.

തൈരിൽ വൈറ്റമിൻ ഡി, പ്രോബയോട്ടിക്സ്, പ്രോട്ടീൻ, ധാതുക്കൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് അനുയോജ്യമാണ്. ഈ പോഷകങ്ങൾ ചർമ്മത്തെ ജലാംശം നിലനിർത്തുകയും ആരോഗ്യം നിലനിർത്താൻ ആവശ്യമായ പോഷണം നൽകുകയും ചെയ്യുന്നു. മുഖത്ത് തൈര് പതിവായി ഉപയോഗിക്കുന്നത് ചർമ്മത്തിൻ്റെ നിറം വർദ്ധിപ്പിക്കുകയും ചർമ്മത്തിന് തിളക്കം നൽകുകയും ചെയ്യുന്നു.

മുഖകാന്തി കൂട്ടാൻ തെെര് ഈ രീതിയിൽ ഉപയോ​ഗിച്ച് നോക്കാം

ഒരു ടേബിൾ സ്പൂൺ കടല മാവ്, 2 ടേബിൾസ്പൂൺ തൈര് എന്നിവ യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങിയതിനുശേഷം കഴുകിക്കളയുക. മുഖത്തെ കരുവാളിപ്പ് മാറാൻ ഈ പാക്ക് ഫലപ്രദമാണ്.

ഒരു ടേബിൽ സ്പൂൺ തെെരും അൽപം കറ്റാർവാഴ ജെല്ലും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഈ പാക്ക് മുഖത്തെ കറുപ്പകറ്റാൻ മികച്ച പാക്കാണ്. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് വരൾച്ച മൂലമുണ്ടാകുന്ന വീക്കവും ചുവപ്പും കുറയ്ക്കാനും കൊളാജൻ ഉത്പാദനം വേഗത്തിലാക്കാനും സഹായിക്കുന്നു.

Tags