മുലയൂട്ടുമ്പോൾ അസഹനീയ വേദന അനുഭവപ്പെടാറുണ്ടോ ? ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

google news
Breastfeeding

കുഞ്ഞിന്റെ വളര്‍ച്ചക്ക് സഹായിക്കുന്ന പ്രധാന ഘടകമാണ് മുലപ്പാല്‍. ഒരു കുട്ടിയുടെ തുടക്കം മുതലുള്ള വളര്‍ച്ചയില്‍ മുലപ്പാലിനോളം ശ്രേഷ്ഠതയുള്ള വേറൊന്നുമില്ല. എന്നാല്‍ ലോകത്താകമാനം ഏകദേശം 8 ലക്ഷം കുട്ടികള്‍ അമ്മയുടെ മുലപ്പാല്‍ കിട്ടാത്ത കാരണത്താല്‍ മരണപ്പെടുന്നുണ്ട്. വലിയൊരു ശതമാനം കുട്ടികള്‍ വേണ്ടത്ര മുലപ്പാല്‍ ലഭിക്കാത്തതിനാല്‍ അസുഖ ബാധിതരാവുന്നു.

ഇതെല്ലാം കണക്കിലെടുത്ത് WHO 1991 മുതല്‍ മുലപ്പാലിന്റെ ഗുണങ്ങള്‍ എല്ലാവരിലേക്കും എത്തിക്കുവാനും ഈ വിഷയത്തെ കുറിച്ച് ബോധവാന്മാര്‍ ആക്കുവാനും വേണ്ടി എല്ലാവര്‍ഷവും ഓഗസ്റ്റ് 1 മുതല്‍ 7 വരെ ലോക മുലയൂട്ടൽവാരമായി ആചരിക്കാറുണ്ട്. ഈ വര്‍ഷത്തെ ബ്രെസ്റ്റ് ഫീഡിങ് വീക്കിന്റെ തീം 'Breast Feeding- step up for brestfeeding - educate and support' എന്നാണ് . ഇത്രയും നിസ്സാരമായ ഒരു പ്രക്രിയയ്ക്ക് ഇത്രയേറെ പ്രാധാന്യം നല്‍കേണ്ടതുണ്ടോ എന്ന് സ്വാഭാവികമായും തോന്നിയേക്കാം.

ഒരു മാതാവിന് താന്‍ പ്രസവ സമയത്ത് അനുഭവിച്ച എല്ലാ വേദനകളും ഒരൊറ്റ നിമിഷം കൊണ്ട് തന്റെ പിഞ്ചു കുഞ്ഞിനെ കാണുന്ന വേളയില്‍ മറക്കുന്നു. ഒപ്പം തന്നെ മുലപ്പാല്‍ ഉത്പാദനവും ആരംഭിക്കുന്നു. പ്രധാനമായും രണ്ടു ഗ്രന്ധികളാണ് പാല്‍ ഉത്പാദനത്തെ നിയന്ത്രിക്കുന്നത്. 1. പ്രൊലാക്ടിന്‍ (prolactin). മുലപ്പാലിന്റെ ഉത്പാദനം ആരംഭിക്കുവാന്‍ സഹായിക്കുന്നത് ഈ ഹോര്‍മോണ് ആണ്. 2. ഓക്‌സിടോസിന്‍ (oxytocin) ഉത്പാദനം ആരംഭിച്ച പാല്‍ കുഞ്ഞിന്റെ വായില്‍ എത്തുവാന്‍ സഹായിക്കുന്നത് ഓക്‌സിടോസിന്‍ ആണ്. 

വേദന, ടെന്‍ഷന്‍, സ്‌ട്രെസ്, സംശയം മുതലായവ ഈ രണ്ടു ഹോര്‍മോണുകളുടെയും ഉല്പാദനം കുറയ്ക്കുന്നു. മറിച്ച് സന്തോഷത്തോടെയുള്ള ചിന്തകളും എന്തിന് ഒരു കുഞ്ഞിന്റെ ശബ്ദം കേള്‍ക്കുമ്പോള്‍ പോലും ഈ ഹോര്‍മോണുകള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു!ഈ ഹോര്‍മോണുകള്‍ രാത്രിയിലാണ് കൂടുതലായി ഉത്പാദിപ്പിക്കപ്പെടുന്നത് എന്നതിനാല്‍ രാത്രി സമയങ്ങളില്‍ പാല്‍ കൂടുതലായി ഉണ്ടാകും.

Tags