ബിപിയ്ക്ക് മരുന്നു കഴിയ്ക്കുന്നവർ ശ്രദ്ധിയ്‌ക്കേണ്ട കാര്യങ്ങൾ ഇതാ...
ബിപി അഥവാ രക്തസമ്മര്‍ദം ശ്രദ്ധിച്ചില്ലെങ്കില്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കും. ഇത് പലപ്പോഴും മരുന്നുകളിലേയ്ക്കു വരെ കൊണ്ടെത്തിയ്ക്കുകയും ചെയ്യും. ബിപിയ്ക്ക് മരുന്നു കഴിയ്ക്കുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. മരുന്നു വേണമോ വേണ്ടയോ എന്ന് തീരുമാനിയ്ക്കുന്നത് നമ്മുടെ ബിപിയുടെ അളവ് നോക്കിയാണ്. ബിപി അളവ് കൃത്യമായിരിയ്ക്കണം.
നാം വീട്ടില്‍ തന്നെ നോക്കുന്ന ബിപി യന്ത്രങ്ങള്‍ ശരിയാണോ അളവ് കാണിയ്ക്കുന്നതെന്ന സംശയം പലര്‍ക്കുമുണ്ടാകാം. ഹോസ്പിറ്റലില്‍ കാണിയ്ക്കുന്ന ബിപിയും വീട്ടിലെ യന്ത്രം കാണിയ്ക്കുന്ന ബിപിയും തമ്മില്‍ 5-10 വരെ വ്യത്യാസമേ കാണൂ. ചിലത് ശരിയായി കാണിയ്ക്കുകയും ചെയ്യും. കേടായ യന്ത്രമെങ്കില്‍ ഇതിന്റെ റീഡിംഗില്‍ വ്യത്യാസം കാണിയ്ക്കും.
ബിപി
ബിപിയുടെ കണക്കെടുക്കുമ്പോള്‍, ബിപി പരിശോധിയ്ക്കുമ്പോള്‍ കൃത്യമായ അളവ് കിട്ടാന്‍ കിടന്ന് ബിപി നോക്കുന്നതായിരിയ്ക്കും കൂടുതല്‍ നല്ലത്. പലര്‍ക്കും ബിപി നോക്കുന്ന സമയത്തെ ടെന്‍ഷന്‍ കൊണ്ട് ബിപി അല്‍പം ഉയര്‍ന്ന് കാണിയ്ക്കാറുണ്ടെന്നതും വാസ്തവമാണ്. ബിപി 120/ 80 എന്നത് തന്നെയാണ് ശരിയായ കണക്ക്.
130ല്‍ കൂടുതലെങ്കില്‍ ഇത് അല്‍പം ബോര്‍ഡര്‍ലൈന്‍ കേസ് എന്നു പറയാം. 140ല്‍ കൂടുതലെങ്കില്‍ രണ്ടു മൂന്ന് തവണ അല്‍പം ഇടവേളയിട്ട്, അതായത് 5 മിനിറ്റ് ഇടവേളയിട്ട് ബിപി ചെക് ചെയ്ത് ഇതിന്റെ ആവറേജ് കണക്കെടുക്കാം. ബിപി 140ല്‍ കൂടുതല്‍ കാണിക്കുന്നുവെങ്കില്‍ രണ്ടു ദിവസം കൂടുമ്പോള്‍ ബിപി പരിശോധിച്ച് അല്‍പ ദിവസങ്ങള്‍ക്കുള്ളില്‍ ഇതിന്റെ ശരിയായ അളവ് ലഭിയ്ക്കും.
ഹൈപ്പര്‍ ടെന്‍ഷന്‍
ഹൈപ്പര്‍ ടെന്‍ഷന്‍ അഥവാ ബിപി എന്നാല്‍ നാം വിചാരിയ്ക്കുന്ന പോലെ അറ്റാക്കും സ്‌ട്രോക്കും മാത്രമല്ല, വരുത്തുക. പ്രമേഹം കഴിഞ്ഞാല്‍ വൃക്കയുടെ തകരാറിന് ഇടയാക്കുന്ന ഏറ്റവും പ്രധാന ഘടകമാണ് ബിപി. ഹൈപ്പര്‍ ടെന്‍സീവ് നെഫ്രോപ്പതി എന്നാണ് ഇതിനെ പറയുന്നത്. കണ്ണിന്റെ കാഴ്ചയെ ബാധിയ്ക്കുന്ന ബിപി പ്രശ്‌നത്തെ ഹൈപ്പര്‍ റെറ്റിനോപ്പതി എന്നു പറയാം. ബിപിയെ നിസാരമായി കാണേണ്ടതില്ലെന്നര്‍ത്ഥം.
രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി
രക്തക്കുഴലുകളുടെ ഇലാസ്റ്റിസിറ്റി പ്രായമാകുന്തോറും കുറയും. ഇതു തന്നെയാണ് ബിപിയ്ക്കുള്ള പ്രധാന കാരണമാകുന്നത്. ബിപി പ്രായമാകുമ്പോള്‍ ചിലപ്പോള്‍ ജീവിതശൈലികളിലൂടെ നിയന്ത്രിയ്ക്കാന്‍ സാധിച്ചെന്ന് വരില്ല. എന്നാല്‍ ചെറുപ്പക്കാരില്‍ ഇത് പലപ്പോഴും കൃത്യമായ ജീവിത ശൈലീ നിയന്ത്രണത്തിലൂടെ ബിപി നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.
പ്രായമായവര്‍ക്ക് മരുന്നുകള്‍ കൊണ്ട് ഇത് നിയന്ത്രിയ്ക്കാന്‍ സാധിച്ചില്ലെന്ന് വരും. സാധിയ്ക്കും. ഒപ്പം ജീവിതശൈലിയും ഭക്ഷണവും. മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കൃത്യമായ ഡോസില്‍ കഴിയ്ക്കുക. ഡോക്ടറുടെ നിര്‍ദേശം കൂടാതെ ഇത് നിര്‍ത്തരുത്.
ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍
ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ ഏറ്റവും ഗുണകരമാണ് വ്യായാമമെന്നത്. ഹൈ ഇന്റന്‍സിറ്റി വ്യായാമങ്ങള്‍ ചെയ്ത് അഞ്ച് മിനിറ്റ് ശേഷം നോക്കിയാല്‍ ബിപി നോര്‍മല്‍ ആയി മാറിയതായി കാണാം. വ്യായാമം ബിപി നിയന്ത്രിച്ച് നിര്‍ത്താന്‍ ഏറെ സഹായിക്കുന്നുവെന്ന് ഇതില്‍ നിന്നു തന്നെ അറിയാം. ലൈഫ്‌സ്റ്റൈല്‍ നന്നാക്കുകയെന്നത് പ്രധാനം.
പ്രധാനമായും ഉപ്പ് കുറയ്ക്കുക. സാധാരണ ഉപ്പിന് പകരം ഇന്തുപ്പ് ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഒരു നേന്ത്രക്കായ അല്ലെങ്കില്‍ പഴം കഴിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ നല്ലതാണ്. ഇതിലെ പൊട്ടാസ്യമാണ് ഗുണകരമാകുന്നത്.
ഇതു പോലെ നാരുകള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിയ്ക്കുന്നത്. ഉപ്പ് പോലെ തന്നെ പഞ്ചസാരയും ബിപി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. മാംസത്തില്‍ നിന്നുള്ള പ്രോട്ടീന്‍ കുറച്ച് സസ്യങ്ങളില്‍ നിന്നുള്ളവ കഴിയ്ക്കാം. ചെറുമത്സ്യങ്ങള്‍ കറി വച്ച് കഴിയ്ക്കുന്നത് നല്ലതാണ്. ഇതു പോലെ ശരീര വണ്ണം നിയന്ത്രിച്ച് നിര്‍ത്തുന്നത് ഗുണകരമാണ്. പുകവലി, മദ്യപാന ശീലങ്ങള്‍ നിയന്ത്രിയ്ക്കുക. ആഴ്ചയില്‍ 5 ദിവസമെങ്കിലും വ്യായാമം ചെയ്യാം.